സുരേഷ് ഭാസ്കറിന് മാസ് തബൂക്ക് യാത്രയയപ്പ് നൽകി
text_fieldsസുരേഷ് ഭാസ്കറിന് മാസ് തബൂക്ക് നൽകിയ യാത്രയയപ്പ്
തബൂക്ക്: 25 വർഷത്തെ പ്രവാസ ജീവിതത്തിനു വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന മാസ് തബൂക്ക് മദീന റോഡ് മുൻ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റിയംഗവുമായിരുന്ന സുരേഷ് ഭാസ്കറിന് മദീന റോഡ് യൂനിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. സമ്മേളനത്തിൽ യൂനിറ്റ് പ്രസിഡൻറ് പ്രവീൺ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സജിത്ത് രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. മാസ് തബൂക്ക് സെക്രട്ടറി ഫൈസൽ നിലമേൽ, ഉബൈസ് മുസ്തഫ, ഇബ്രാഹീം (കൊച്ചാപ്പ), അലിക്കോയ, മുസ്തഫ തെക്കൻ, ബിജു മാത്യു, വിശ്വൻ, പി.വി. ആൻറണി എന്നിവർ സംസാരിച്ചു.
കണ്ണൂർ തലശ്ശേരി സ്വദേശിയായ സുരേഷ് കാൽ നൂറ്റാണ്ടിലേറെയായി കാർ വർക്ഷോപ് ജീവനക്കാരനായിരുന്നു. മദീന റോഡിലുള്ള സ്വന്തം സ്ഥാപനം കഴിഞ്ഞ വർഷം ദൗമ-അൽജൗഫിലേക്ക് മാറ്റിയിരുന്നു.
മികച്ച സംഘാടകനും കായിക താരവും കൂടിയായ അദ്ദേഹം മാസിൻെറ നേതൃത്വത്തിൽ മദീന റോഡിൽ പുതിയ യൂനിറ്റ് രൂപവത്കരിക്കുന്നതിനു നേതൃത്വം നൽകി. മാസ് കേന്ദ്ര കമ്മിറ്റിയുടെ ഉപഹാരം ഫൈസൽ നിലമേൽ സുരേഷിന് സമ്മാനിച്ചു. മദീന റോഡ് യൂനിറ്റിൻെറ ഉപഹാരം പ്രവീൺ, സജിത്ത്, മറ്റു യൂനിറ്റ് അംഗങ്ങൾ തുടങ്ങിയവർ ചേർന്ന് നൽകി. യാത്രയയപ്പിനു സുരേഷ് ഭാസ്കർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

