‘മാസ് റിയാദ്’ വിദ്യാഭ്യാസ പുരസ്കാരങ്ങൾ സമ്മാനിച്ചു
text_fieldsമുക്കം ഏരിയ സർവിസ് സൊസൈറ്റി എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചപ്പോൾ
മുക്കം/റിയാദ്: മുക്കം ഏരിയ സർവിസ് സൊസൈറ്റി (മാസ് റിയാദ്) എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ മാസ് പ്രവർത്തകരുടെ കുട്ടികളെ ആദരിച്ചു. സൗത്ത് കൊടിയത്തൂർ സലഫി മദ്റസയിൽ നടന്ന പരിപാടി മുൻ പഞ്ചായത്ത് അംഗവും ചരിത്ര അന്വേഷകനുമായ ജി. അബ്ദുൽ അക്ബർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രസിഡൻറ് യതി മുഹമ്മദ് അധ്യക്ഷത വഹിച്ചു.
ജീവകാരുണ്യ കൺവീനർ ഫൈസൽ കക്കാട്, അലി പേക്കാടൻ, പി.സി. മുഹമ്മദ്, സി.കെ. ശരീഫ്, ഷംസു കാരാട്ട് തുടങ്ങിയവർ സംസാരിച്ചു. മാസ് കൺവീനർ കെ.കെ. ജാഫർ സ്വാഗതവും ട്രഷറർ എ.കെ. ഫൈസൽ നന്ദിയും പറഞ്ഞു.
പരിപാടിയുടെ ഭാഗമായി മാസ് റിയാദും സ്കിൽമി സ്ഥാപനവുമായി സഹകരിച്ച് ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുട്ടികൾക്കായി വിജ്ഞാനപരമായ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. മാസ് വനിത പ്രസിഡൻറ് പി.സി. ഫാത്തിമ മുഹമ്മദ്, നസ്രു മെഹബൂബ്, നജുവ ഹാറൂൺ, ഹസീന ബഷീർ, സജ്ന സുബൈർ, റസീന ഉമർ, ഫാസില ജാഫർ, മുർഷിദ ഷംസു, ലബീബ അഹമ്മദ് കുട്ടി, ഷെയിസ്ത ഫൈസൽ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

