മറിയം അക്രം; ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷനിൽ ചേരുന്ന ആദ്യ സൗദി വനിത
text_fieldsമറിയം അക്രം
ജിദ്ദ: ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷനിൽ (ഐ.സി.എ.ഒ) സൗദി അറേബ്യയെ പ്രതിനിധീകരിക്കുന്ന ആദ്യ വനിത എന്ന ബഹുമതി നേടി മറിയം അക്രം. കാനഡയിലെ മോൺട്രിയലിലെ ഐ.സി.എ.ഒ കൗൺസിലിൽ സൗദിയെ മറിയം അക്രം ഇനി പ്രതിനിധീകരിക്കും.
ദേശീയ കഴിവുകൾ പ്രയോജനപ്പെടുത്തുന്നതിനും, ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും, ഐ.സി.എ.ഒ പോലുള്ള പ്രധാന അന്താരാഷ്ട്ര സംഘടനകളിൽ സുപ്രധാന പങ്കുവഹിക്കാൻ യുവാക്കളെ പ്രാപ്തരാക്കുന്നതിനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെ ഈ നേട്ടം പ്രതിഫലിപ്പിക്കുന്നു.
സൗദി അറേബ്യയിലെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനിൽ (ഗാക്ക) ചേരുന്നതിന് മുമ്പ് വിദേശത്ത് അനുഭവപരിചയത്തോടെ ആരംഭിച്ച തന്റെ പ്രൊഫഷനൽ യാത്രയെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ അക്രം പങ്കുവെച്ചു.
അഞ്ച് വർഷത്തിനിടയിൽ അന്താരാഷ്ട്ര ബന്ധങ്ങളിൽ തുടങ്ങി കരാറുകൾ കൈകാര്യം ചെയ്യുന്നതുവരെ അന്താരാഷ്ട്ര സഹകരണത്തിന്റെ വിവിധ മേഖലകളിൽ മറിയം അക്രം പ്രവർത്തിച്ചു. ഒടുവിൽ അവർ അന്താരാഷ്ട്ര സംഘടനയായ ഐ.സി.എ.ഒ യുടെ ഒരു വകുപ്പിന്റെ ഡയറക്ടറായി നിയമിതയായി.
ഗാക്ക'യിലെ മറിയത്തിന്റെ പരിചയം അന്താരാഷ്ട്ര സംഘടനകളിൽ ഫലപ്രദമായ സൗദി സാന്നിധ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവരുടെ ബോധ്യം ശക്തിപ്പെടുത്തി. ഇത് 2024 ൽ ഐ.സി.എ.ഒയിലേക്ക് മാറാൻ അവളെ പ്രേരിപ്പിച്ചു. ഐ.സി.എ.ഒയിൽ നിയമകാര്യ അന്താരാഷ്ട്ര ബന്ധം നിലനിറുത്തുന്ന ഓഫീസിൽ സേവനമനുഷ്ഠിക്കാൻ രാജ്യം അവരെ നിയമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

