Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ൽ​ഉ​ല​യു​ടെ മ​ണ്ണി​ൽ...

അ​ൽ​ഉ​ല​യു​ടെ മ​ണ്ണി​ൽ സം​ഗീ​ത​മ​ഴ പെ​യ്യി​ച്ച് ‘മാ​ർ​വ​ൽ​സ് ഓ​ഫ് സൗ​ദി ഓ​ർ​ക്ക​സ്ട്ര’

text_fields
bookmark_border
അ​ൽ​ഉ​ല​യു​ടെ മ​ണ്ണി​ൽ സം​ഗീ​ത​മ​ഴ പെ​യ്യി​ച്ച് ‘മാ​ർ​വ​ൽ​സ് ഓ​ഫ് സൗ​ദി ഓ​ർ​ക്ക​സ്ട്ര’
cancel
camera_alt

അ​ൽ​ഉ​ല​യി​ൽ സൗ​ദി മ്യൂ​സി​ക് ക​മീ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ‘മാ​ർ​വ​ൽ​സ് ഓ​ഫ് സൗ​ദി ഓ​ർ​ക്ക​സ്ട്ര’ സം​ഗീ​ത​ക്ക​ച്ചേ​രി​യി​ൽ​നി​ന്ന്

അ​ൽ​ഉ​ല: സൗ​ദി അ​റേ​ബ്യ​യു​ടെ സാം​സ്കാ​രി​ക ഭൂ​പ​ട​ത്തി​ലെ വി​സ്മ​യ​മാ​യ അ​ൽ​ഉ​ല​യി​ൽ ച​രി​ത്ര​വും ക​ല​യും കൈ​കോ​ർ​ത്ത​പ്പോ​ൾ പി​റ​ന്ന​ത് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ഒ​രു സം​ഗീ​താ​നു​ഭ​വ​മാ​യി​രു​ന്നു. സൗ​ദി മ്യൂ​സി​ക് ക​മീ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ‘മാ​ർ​വ​ൽ​സ് ഓ​ഫ് സൗ​ദി ഓ​ർ​ക്ക​സ്ട്ര’ ക​ച്ചേ​രി, അ​ൽ​ഉ​ല പൗ​രാ​ണി​ക ടൂ​റി​സം മേ​ഖ​ല​യി​ലെ വി​ഖ്യാ​ത​മാ​യ മ​രാ​യ ഹാ​ളി​ലാ​ണ് അ​ര​ങ്ങേ​റി​യ​ത്. സാം​സ്കാ​രി​ക മ​ന്ത്രി​യും മ്യൂ​സി​ക് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നു​മാ​യ അ​മീ​ർ ബ​ദ​ർ ബി​ൻ അ​ബ്​​ദു​ള്ള ബി​ൻ ഫ​ർ​ഹാ​െൻറ പ്ര​ത്യേ​ക സാ​ന്നി​ധ്യ​വും മേ​ൽ​നോ​ട്ട​വും ഈ ​ച​ട​ങ്ങി​ന് വ​ലി​യ പ്രാ​ധാ​ന്യം ന​ൽ​കി. ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട സാം​സ്കാ​രി​ക വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ അ​ൽ​ഉ​ല​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, സൗ​ദി​യു​ടെ സം​ഗീ​ത​ലോ​ക​ത്തെ പ​രി​ണാ​മ​വും ദേ​ശീ​യ ക​ല​യു​ടെ ഉ​ന്ന​തി​യും വി​ളി​ച്ചോ​തു​ന്ന​താ​യി​രു​ന്നു ഈ ​പ​രി​പാ​ടി.

സൗ​ദി നാ​ഷ​ന​ൽ ഓ​ർ​ക്ക​സ്ട്ര​യു​ടെ​യും ക്വ​യ​റി​െൻറ​യും വി​പു​ല​മാ​യ പ​ര്യ​ട​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് ഈ ​സം​ഗീ​ത നി​ശ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട​ത്. ത​ന​താ​യ സൗ​ദി ഈ​ണ​ങ്ങ​ളെ ആ​ധു​നി​ക ഓ​ർ​ക്ക​സ്ട്ര ശൈ​ലി​യി​ലേ​ക്ക് സ​മ​ന്വ​യി​പ്പി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ക​ട​ന​ങ്ങ​ൾ പ​രി​പാ​ടി​യു​ടെ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​യി​രു​ന്നു. പാ​ര​മ്പ​ര്യ​ത്തി​െൻറ ത​നി​മ ചോ​രാ​തെ ത​ന്നെ ആ​ഗോ​ള നി​ല​വാ​ര​ത്തി​ലു​ള്ള സം​ഗീ​ത ബോ​ധ​വു​മാ​യി ഈ​ണ​ങ്ങ​ളെ കോ​ർ​ത്തി​ണ​ക്കി​യ​ത് കാ​ണി​ക​ൾ​ക്ക് പു​തി​യൊ​രു അ​നു​ഭൂ​തി​യാ​ണ് സ​മ്മാ​നി​ച്ച​ത്. രാ​ജ്യ​ത്തി​െൻറ സാം​സ്കാ​രി​ക വൈ​വി​ധ്യ​ത്തെ​യും ക​ലാ​പ​ര​മാ​യ ആ​ഴ​ത്തെ​യും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തി​നൊ​പ്പം, സൗ​ദി പ്ര​തി​ഭ​ക​ളു​ടെ ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള പ്ര​ക​ട​നം അ​ന്താ​രാ​ഷ്​​ട്ര സം​ഗീ​ത വേ​ദി​ക​ളി​ൽ ഇ​ടം​പി​ടി​ക്കാ​ൻ പ്രാ​പ്ത​മാ​ണെ​ന്നും ഈ ​ച​ട​ങ്ങി​ലൂ​ടെ ഒ​രി​ക്ക​ൽ കൂ​ടി തെ​ളി​യി​ക്ക​പ്പെ​ട്ടു. സൗ​ദി വി​ഷ​ൻ 2030െൻ​റ ല​ക്ഷ്യ​ങ്ങ​ളു​മാ​യി ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന വ​ലി​യൊ​രു സാം​സ്കാ​രി​ക ദൗ​ത്യ​മാ​യാ​ണ് മ്യൂ​സി​ക് ക​മീ​ഷ​ൻ ഇ​തി​നെ കാ​ണു​ന്ന​ത്. ക​ല​യെ​യും സം​ഗീ​ത​ത്തെ​യും കേ​വ​ലം വി​നോ​ദ​മെ​ന്ന​തി​ലു​പ​രി ജ​ന​ങ്ങ​ൾ ത​മ്മി​ലു​ള്ള സാം​സ്കാ​രി​ക വി​നി​മ​യ​ത്തി​നു​ള്ള ഉ​പാ​ധി​യാ​യി സൗ​ദി വി​ക​സി​പ്പി​ക്കു​ക​യാ​ണ്. അ​ൽ​ഉ​ല​യു​ടെ ആ​ഴ​ത്തി​ലു​ള്ള ച​രി​ത്ര വേ​രു​ക​ളും മ​നു​ഷ്യ സം​സ്കാ​ര​ത്തി​െൻറ പൈ​തൃ​ക​വും ഈ ​സം​ഗീ​ത യാ​ത്ര​യ്ക്ക് വ​ലി​യൊ​രു ഊ​ർ​ജ്ജ​മാ​ണ് ന​ൽ​കി​യ​ത്. പ്രാ​ദേ​ശി​ക​മാ​യ ക​ലാ​സൃ​ഷ്​​ടി​ക​ളെ ലോ​കോ​ത്ത​ര വേ​ദി​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ലൂ​ടെ സൗ​ദി​യു​ടെ സാം​സ്കാ​രി​ക സ്വ​ത്വം ആ​ഗോ​ള​ത​ല​ത്തി​ൽ കൂ​ടു​ത​ൽ ശ​ക്ത​മാ​കു​ക​യാ​ണ്. അ​ൽ​ഉ​ല​യി​ലെ ഈ ​വി​ജ​യം ‘മാ​ർ​വ​ൽ​സ് ഓ​ഫ് സൗ​ദി ഓ​ർ​ക്ക​സ്ട്ര’​യു​ടെ ജൈ​ത്ര​യാ​ത്ര​യി​ലെ മ​റ്റൊ​രു പൊ​ൻ​തൂ​വ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudinewsAl-Ulaorchestragulf news malayalam
News Summary - Marvels of Saudi Orchestra' rains music on the ground of Al-Ula
Next Story