Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇന്ത്യക്കാരൻ...

ഇന്ത്യക്കാരൻ മരുഭൂമിയിൽ ജീവനൊടുക്കി; ഒമ്പതര മാസമായിട്ടും വീട്ടുകാരറിഞ്ഞില്ല

text_fields
bookmark_border
ഇന്ത്യക്കാരൻ മരുഭൂമിയിൽ ജീവനൊടുക്കി; ഒമ്പതര മാസമായിട്ടും വീട്ടുകാരറിഞ്ഞില്ല
cancel

റിയാദ്​: ഗാർഹിക വിസയിൽ സൗദിയിലെത്തി ജീവനൊടുക്കിയ ഉത്തർ പ്രദേശുകാര​​​​​െൻറ മൃതദേഹം ഒമ്പതര മാസമായി റിയാദിന് ​ സമീപം ദവാദ്​മി ആശുപത്രി മോർച്ചറിയിൽ. ലക്​നോവിലെ ഗോണ്ട തെഹ്​സീൽ കേണൽഗഞ്ച്​, ജഹാംഗിർവ, അഹിരോറ സ്വദേശി അക്ഷ യ്​ കുമാർ ബാബുവാണ്​ (22) ദവാദ്​മിയിൽ നിന്ന്​ 20 കിലോമീറ്ററകലെ ദസ്​മ എന്ന സ്ഥലത്ത്​ ഒമ്പതരമാസം മുമ്പ്​ തൂങ്ങിമരിച്ചത്​. ഇൗ വർഷം ജനുവരിയിൽ​ ആട്ടിടയ ജോലിയിൽ​ പ്രവേശിച്ച യുവാവ്​ രണ്ടര മാസത്തിന്​ ശേഷം ജീവനൊടുക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം വരെയും ഇക്കാര്യം നാട്ടിലുള്ള കുടുംബം അറിഞ്ഞിരുന്നില്ല. യുവാവി​നെ കുറിച്ച്​ വിവരമില്ലെന്നും അന്വേഷിച്ച്​ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട്​​​ മാതാപിതാക്കൾ അയച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ എംബസിയുടെ​ നിർദേശപ്രകാരം ദവാദ്​മിയിലെ കെ.എം.സി.സി പ്രവർത്തകൻ ഹുസൈൻ അലി നടത്തിയ അന്വേഷണത്തിലാണ്​ ഒമ്പതര മാസമായി മൃതദേഹം ദവാദ്​മി ജനറൽ ആശുപത്രി മോർച്ചറിയിലുണ്ടെന്ന്​ കണ്ടെത്തിയത്​. ഇക്കാര്യം അറിയിക്കാൻ നാട്ടിലെ കുടുംബത്തെ വിളിച്ചപ്പോൾ മാത്രമാണ്​ മരണത്തെ കുറിച്ച്​ അവർ അറിഞ്ഞത്​. ദൂരൂഹമായ മറ്റൊരു കാര്യം കൂടി വെളിപ്പെട്ടു. പാസ്​പോർട്ടിലും വിസയിലും മുസ്​ലിമല്ലെന്ന്​ രേഖപ്പെടുത്തപ്പെട്ട യുവാവ്​ മുസ്​ലിം കുടുംബാംഗമാണ്​​.


ഹിന്ദു ആചാരപ്രകാരം സംസ്​കരിക്കാൻ മൃതദേഹം സ്വദേശത്തേക്ക്​ അയക്കണമെന്ന കാരണം കൊണ്ടുകൂടിയാണ്​ ആശുപത്രി അധികൃതർ മൃതദേഹം സൂക്ഷിക്കുന്നതും. രേഖകളിൽ ഹിന്ദു​വായതിനെ കുറിച്ച്​​ മാതാപിതാക്കൾക്ക്​ ഒന്നുമറിയില്ല. സ്​കൂളിൽ ചേർത്തപ്പോഴുണ്ടായ പിഴവായിരിക്കുമെന്നൊരു ഉൗഹം മാത്രമാണ്​​ പിതാവിനുള്ളത്​​. ദരിദ്ര കുടുംബത്തി​​​​​െൻറ ആശ്രയമായിരുന്നു യുവാവ്​. നാട്ടിൽ ടൈലറായിരുന്നു. ദവാദ്​മിയിലുള്ള നാട്ടുകാരനായ ഒരു ടൈലറാണ്​ വിസ അയച്ചുകൊടുത്തത്​. ടൈലർ ജോലി എന്നാണ്​ പറഞ്ഞത്​.

വിസക്ക്​ 80,000 രൂപയും കൈപ്പറ്റി. ഇവിടെയെത്തിയപ്പോഴാണ്​ ​ഗാർഹിക തൊഴിൽ വിസയാണെന്നും കാത്തിരുന്ന ജോലി​ ആട്​മേയ്​ക്കലാണെന്നും​ അറിഞ്ഞത്​. മരുഭൂമിയിലെ ആട്ടിൻകൂട്ടത്തോടൊപ്പമുള്ള രണ്ടര മാസത്തെ ജീവിതത്തിനിടെ മൂന്ന്​ തവണ യുവാവ് രക്ഷപ്പെ​േട്ടാടി ദവാദ്​മിയിലെ വിസ ഏജൻറി​​നടുത്ത്​ അഭയം പ്രാപിച്ചു. നാട്ടിലേക്ക്​ തിരിച്ചയക്കണമെന്ന്​ അപ്പോഴൊക്കെയും ആവശ്യപ്പെട്ടു. മൂന്നു തവണയും തൊഴിലുടമ വന്ന്​ തിരികെ കൊണ്ടുപോയി. നാട്ടിലേക്ക്​ തിരിച്ചയക്കണമെങ്കിൽ വിസക്ക്​ ചെലവായ 4,000 റിയാൽ നൽകണമെന്നായിരുന്നു​ ​തൊഴിലുടമയുടെ നിലപാട്​.


രണ്ടര മാസത്തെ സഹനത്തിനൊടുവിൽ ആട്ടിൻകൂട്ടിലെ താമസ സ്ഥലത്ത്​ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ്​ വിവരം​. സംഭവം സംബന്ധിച്ച ​പൊലീസ്​ കേസി​​​​​െൻറയും മറ്റും നിലവിലെ സ്ഥിതി അന്വേഷിച്ചറിഞ്ഞ ശേഷം മൃതദേഹം നാട്ടിൽ അയക്കാൻ ശ്രമം നടത്തുമെന്ന്​ ഹുസൈൻ അലി ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു. അക്ഷയ്​കുമാർ അവിവാഹിതനാണ്​. പിതാവ്​: ദർഗാഹി, മാതാവ്​: നസ്രീന. ഇവർക്ക്​ അഞ്ച്​ മക്കളാണ്​. അതിൽ മൂത്തയാളാണ്​ അക്ഷയ്​കുമാർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudisaudi newsmaruboomiyil jeevanodukki
News Summary - maruboomiyil jeevanodukki-saudi-saudi news
Next Story