Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവി​പ​ണി; സൗ​ദി​യി​ൽ...

വി​പ​ണി; സൗ​ദി​യി​ൽ എ​ട്ട് പു​തി​യ ഫി​സി​യോ​തെ​റാ​ബി​യ സെ​ന്‍റ​റു​ക​ൾ തു​റ​ന്ന് ബു​ർ​ജീ​ൽ ഹോ​ൾ​ഡി​ങ്‌​സ്

text_fields
bookmark_border
physiotherapy centre inaugration
cancel
camera_alt

ഫി​സി​യോ​തെ​റാ​ബി​യ​യു​ടെ സൗ​ദി അ​റേ​ബ്യ​യി​ലെ എ​ട്ട് പു​തി​യ സെൻറ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന ച​ട​ങ്ങ്


റി​യാ​ദ്/​അ​ബൂദാ​ബി: വി​പു​ലീ​ക​ര​ണ പ​ദ്ധ​തി​ക​ൾ ഊ​ർ​ജി​ത​മാ​ക്കി അ​ബൂദാ​ബി ആ​സ്ഥാ​ന​മാ​യ ബു​ർ​ജീ​ൽ ഹോ​ൾ​ഡി​ങ്‌​സ് സൗ​ദി അ​റേ​ബ്യ​യി​ൽ എ​ട്ട് പു​തി​യ ഫി​സി​യോ​തെ​റാ​ബി​യ സെ​ന്‍റ​റു​ക​ൾ തു​റ​ന്നു. റി​യാ​ദ്, ജി​ദ്ദ, ദ​മ്മാം, യാം​ബു, അ​ൽ ഖോ​ബാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പു​തി​യ സെ​ന്‍റ​റു​ക​ൾ. സൗ​ദി​യി​ലെ ഏ​റ്റ​വും വ​ലി​യ ഫി​റ്റ്ന​സ് ഗ്രൂ​പ്പാ​യ ലീ​ജാം സ്‌​പോ​ർ​ട്‌​സ് ക​മ്പ​നി​യു​മാ​യി​ചേ​ർ​ന്ന് ബു​ർ​ജീ​ൽ ക​ഴി​ഞ്ഞ വ​ർ​ഷം റി​യാ​ദി​ൽ ആ​ദ്യ നാ​ല് ഫി​സി​യോ​തെ​റാ​ബി​യ സെ​ന്‍റ​റു​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു. ലീ​ജാ​മി​ന്‍റെ ഫി​റ്റ്‌​ന​സ് ടൈം ​സെ​ന്‍റ​റു​ക​ളി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ഫി​സി​യോ​തെ​റാ​ബി​യ വി​പു​ല​മാ​യ ഫി​സി​യോ​തെ​റാ​പ്പി, റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ, വെ​ൽ​ന​സ് സേ​വ​ന​ങ്ങ​ളാ​ണ് ന​ൽ​കു​ന്ന​ത്. പ്രി​വ​ന്‍റീ​വ് റീ​ഹാ​ബി​ലി​റ്റേ​ഷ​നും ശാ​രീ​രി​ക​ക്ഷ​മ​ത​യും മു​ൻ​നി​ർ​ത്തി​യാ​ണ് സേ​വ​ന​ങ്ങ​ൾ.

സൗ​ദി അ​റേ​ബ്യ​യി​ലെ പ്ര​മു​ഖ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യാ​യ ത​വു​നി​യ​യു​മാ​യി ഫി​സി​യോ​തെ​റാ​ബി​യ ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്ത​വും ആ​രം​ഭി​ച്ചു. ഇ​ൻ​ഷു​റ​ൻ​സ് ക​വ​റേ​ജോ​ടെ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ ഇ​തി​ലൂ​ടെ ക​ഴി​യും. ഫി​സി​യോ​തെ​റാ​ബി​യ സേ​വ​ന​ങ്ങ​ൾ സൗ​ദി​യി​ലു​ട​നീ​ളം ല​ഭ്യ​മാ​ക്കാ​നാ​ണ് ശ്ര​മ​മെ​ന്നും 2025 അ​വ​സാ​ന​ത്തോ​ടെ രാ​ജ്യ​ത്തു​ട​നീ​ളം ലീ​ജാം സ്‌​പോ​ർ​ട്‌​സി​​ന്‍റെ ജി​മ്മു​ക​ൾ​ക്ക​ക​ത്തും പു​റ​ത്തും ഇ​ത്ത​രം 60 കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്കു​മെ​ന്നും ബു​ർ​ജീ​ൽ ഹോ​ൾ​ഡി​ങ്‌​സ് സി.​ഇ.​ഒ ജോ​ൺ സു​നി​ൽ പ​റ​ഞ്ഞു. സൗ​ദി അ​റേ​ബ്യ​യു​ടെ ‘വി​ഷ​ൻ 2030’ ല​ക്ഷ്യ​ങ്ങ​ളു​മാ​യി യോ​ജി​പ്പി​ച്ചു ശാ​രീ​രി​ക​ക്ഷ​മ​ത ഉ​റ​പ്പാ​ക്കാ​ൻ എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള​വ​ർ​ക്കു​ള്ള സേ​വ​ന​ങ്ങ​ൾ ഫി​യോ​തെ​റാ​ബി​യ​യി​ൽ ല​ഭ്യ​മാ​ണ്. മ​സ്കു​ലോ​സ്കെ​ലെ​റ്റ​ൽ പു​ന​ര​ധി​വാ​സം, റോ​ബോ​ട്ടി​ക്സ് ഉ​പ​യോ​ഗി​ച്ചു​ള്ള ന്യൂ​റോ​ള​ജി​ക്ക​ൽ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ, പീ​ഡി​യാ​ട്രി​ക് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ, സ്പോ​ർ​ട്സ് പ​രി​ക്കു​ക​ളു​ടെ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ, ന​ട്ടെ​ല്ല്, ബാ​ക്ക് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ, ഹൈ​പ്പ​ർ​ബാ​രി​ക് ഓ​ക്സി​ജ​ൻ തെ​റാ​പ്പി (HBOT) എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:physiotherapysaudi newsBurjeel Holdings
News Summary - market; Burjeel Holdings opens eight new physiotherapy centers in Saudi Arabia
Next Story