മനുഷ്യത്വത്തിലൂന്നിയ സാമൂഹിക സാംസ്കാരിക നിർമിതിക്കായി പ്രയത്നിക്കണം -സി. മുഹമ്മദ് ഫൈസി
text_fields1. അഹമ്മദ് നിസാമി ഇരിങ്ങല്ലൂർ (പ്രസി.), 2. ബഷീർ നാദാപുരം (ജന. സെക്ര.), 3. ബഷീർ നല്ലണം (ഫിനാ. സെക്ര.)
റിയാദ്: മാനുഷിക മൂല്യങ്ങൾക്ക് അപചയം സംഭവിച്ചുകൊണ്ടിരിക്കുന്ന പുതിയ കാലത്ത് മനുഷ്യത്ത്വത്തിലൂന്നിയ സാമൂഹിക സാംസ്കാരിക നിർമിതിക്കും വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും വേണ്ടിയുള്ള ശ്രമങ്ങളെ പ്രത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് മർകസ് ജനറൽ മാനേജറും കേരള ഹജ്ജ് കമ്മിറ്റി മുൻ ചെയർമാനുമായ സി. മുഹമ്മദ് ഫൈസി പ്രസ്താവിച്ചു. അത്തരം ശ്രമങ്ങളാണ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകുന്ന മർകസ് സ്ഥാപനങ്ങൾ നടത്തുന്നതെന്നും അദ്ദേഹം മർകസ് റിയാദ് ഈസ്റ്റ് ചാപ്റ്റർ കൗൺസിൽ യോഗത്തിൽ സംസാരിക്കവേ അദ്ദേഹം കൂട്ടിച്ചേർത്തു.
മര്‍കസ് മുന്നോട്ടുവെച്ച സാമൂഹിക നിര്‍മാണത്തിന്റെ മാതൃകയെ കേരളത്തിലും പുറത്തും വ്യക്തികളും മറ്റു സ്ഥാപനങ്ങളും അനുകരിച്ചു കൊണ്ടിരിക്കുന്നത് മര്‍കസ് മോഡലിന്റെ സ്വീകാര്യതയുടെ പ്രത്യേകതയാണ്. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് പോലെയുള്ള സാങ്കേതികങ്ങളിലൂടെ സമൂലമായ സാമൂഹികഘടന മാറ്റങ്ങളും ആഗോളീകരണത്തിന്റെ ഫലമായുള്ള പുതിയ സാമ്പത്തിക കാഴ്ചപ്പാടുകളും വിദ്യാഭ്യാസനയങ്ങളും വ്യത്യസ്തങ്ങളായ ചോദ്യങ്ങളുയർത്തുന്ന ഈ കാലഘട്ടത്തിന്റെ സാംസ്കാരിക സാമൂഹിക നിര്‍മിതിക്ക് വ്യക്തവും ദീർഘദൃഷ്ടിയോടുകൂടിയുള്ളതുമായ ബഹുമുഖ പദ്ധതികളും സമീപനങ്ങളും ആവശ്യമാണ്. മത, ദേശ, ഭാഷ അതിർത്തികൾക്കപ്പുറം പൊതുവായ വിഷയങ്ങളിൽ മനുഷ്യനെന്ന സങ്കൽപത്തിന് പ്രാധാന്യം കൊടുക്കുകയും എല്ലാ മനുഷ്യരുടെയും ക്ഷേമത്തിനുവേണ്ടി നിലകൊള്ളാനും നമുക്ക് സാധിക്കണമെന്നും അദ്ദേഹം കുട്ടിച്ചേർത്തു. റിയാദ് സഹാഫയിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ സൗദിയിലെ 22 സെന്ററുകളിൽനിന്നുള്ള പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു. മർസൂഖ് സഅദി അധ്യക്ഷതവഹിച്ചു. ഇബ്രാഹിം കരീം ഉദ്ഘാടനം ചെയ്തു.
മർകസ് ഈസ്റ്റ് ചാപ്റ്റർ ഭാരവാഹികളായി അഹമ്മദ് നിസാമി ഇരിങ്ങല്ലൂർ (പ്രസി.), ബഷീർ നാദാപുരം (ജന. സെക്ര.), ബഷീർ നല്ലണം (ഫിനാ. സെക്ര.), ഗഫൂർ വാഴക്കാട്, അഷ്റഫ് കൊടിയത്തൂർ, മുജീബുറഹ്മാൻ കാലടി, ശാക്കിർ കൂടാളി, അബ്ദുൽ റഷീദ് സഖാഫി മുക്കം, കബീർ ചേളാരി, ശിഹാബ് ഷാവാമ, ഷമീർ രണ്ടത്താണി, അബ്ദുൽ സമദ് മാവൂർ, റാഷിദ് കാലിക്കറ്റ്, സൈനുൽ ആബിദ് ഹിശാമി, അബ്ദുൽ വഹാബ്, അഫ്സൽ കായംകുളം, നൗഫൽ മണ്ണാർക്കാട്, സിദീഖ് ഇർഫാനി, അബ്ദുൽ ജലീൽ ജുബൈൽ, അബ്ദുറഹ്മാൻ സഖാഫി ബദിഅ, മുജീബ് സഖാഫി ദവാദ്മി തുടങ്ങിയവരെ തെരഞ്ഞെടുത്തു. മുജീബുറഹ്മാൻ കാലടി സ്വാഗതവും ബഷീർ നാദാപുരം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

