Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ർ​ക​സ് അ​ലു​മ്നി...

മ​ർ​ക​സ് അ​ലു​മ്നി ജി​ദ്ദ ചാ​പ്റ്റ​ർ വാ​ർ​ഷി​ക കു​ടും​ബ​സം​ഗ​മ​വും ഇ​ശ​ൽ വി​രു​ന്നും

text_fields
bookmark_border
Markaz alumni Jeddah Chapter
cancel
camera_alt

മ​ർ​ക​സ് അ​ലു​മ്നി ജി​ദ്ദ ചാ​പ്റ്റ​ർ വാ​ർ​ഷി​ക കു​ടും​ബ സം​ഗ​മ​വും ഇ​ശ​ൽ വി​രു​ന്നും യ​ഹ്‌​യ ഖ​ലീ​ൽ നൂ​റാ​നി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ജി​ദ്ദ: മ​ർ​ക​സു സ​ഖാ​ഫ​ത്തി സു​ന്നി​യ്യ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഘ​ട​ന​യാ​യ മ​ർ​ക​സ് അ​ലു​മ്നി ജി​ദ്ദ ചാ​പ്റ്റ​ർ വാ​ർ​ഷി​ക കു​ടും​ബ സം​ഗ​മ​വും ഇ​ശ​ൽ​വി​രു​ന്നും സം​ഘ​ടി​പ്പി​ച്ചു. ജി​ദ്ദ​യി​ലെ അ​ജ്‌​വാ​ദി​ൽ ന​ട​ന്ന അ​ലു​മ്നി കു​ടും​ബ​സം​ഗ​മ​ത്തി​ൽ കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ളും ആ​നു​കാ​ലി​ക വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച​യും ന​ട​ന്നു.

യ​ഹ്‌​യ ഖ​ലീ​ൽ നൂ​റാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പ​ഠ​ന പ​രി​ഷ്ക​ര​ണം സ​മൂ​ഹ​ത്തി​ൽ അ​രാ​ജ​ക​ത്വ​വും അ​ധാ​ർ​മി​ക​ത​യും കൊ​ണ്ടു​വ​രു​മെ​ന്നും ഓ​രോ പ്ര​വാ​സി കു​ടും​ബ​വും ആ​ധു​നി​ക​കാ​ല​ത്തെ മാ​റ്റ​ങ്ങ​ൾ സ​ശ്ര​ദ്ധം വീ​ക്ഷി​ച്ചു വേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്ക​ണ​മെ​ന്നും മു​ഖ്യ​പ്ര​ഭാ​ഷ​ണ​ത്തി​ൽ യ​ഹ്‌​യ ഖ​ലീ​ൽ നൂ​റാ​നി ഉ​ദ്ബോ​ധി​പ്പി​ച്ചു. മു​സ്ത​ഫ യൂ​നി​വേ​ഴ്സി​റ്റി പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

പൊ​തു​പ​രി​പാ​ടി​യി​ൽ മ​ർ​ക​സ് അ​ലു​മ്നി​ക​ൾ​ക്കു​പു​റ​മെ ഐ.​സി.​എ​ഫ്, ആ​ർ.​എ​സ്.​സി പ്ര​വ​ർ​ത്ത​ക​രും വി​വി​ധ ക​ലാ​സ്നേ​ഹി​ക​ളും പ​ങ്കെ​ടു​ത്തു. മ​ർ​ക​സ് കാ​ര്യ​ദ​ർ​ശി കാ​ന്ത​പു​രം അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​രു​ടെ രോ​ഗ​ശ​മ​ന​ത്തി​നു​വേ​ണ്ടി​യു​ള്ള പ്രാ​ർ​ഥ​ന​യും ന​ട​ന്നു. ഇ​ശ​ൽ വി​രു​ന്നി​ന് മാ​പ്പി​ള ഗാ​യ​ക​രാ​യ ശു​കൂ​ർ ഇ​ർ​ഫാ​നി ചെ​മ്പ​രി​ക്കു​ക​യും നി​സാ​മു​ദ്ധീ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ​യും നേ​തൃ​ത്വം ന​ൽ​കി. സൈ​ദ് മു​ഹ​മ്മ​ദ്‌ മാ​സ്റ്റ​ർ സ്വാ​ഗ​ത​വും ഉ​മൈ​ർ വ​യ​നാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudinews
News Summary - Markaz alumni Jeddah Chapter Family meet
Next Story