മർക്കസ് നോളജ് സിറ്റി ഉദ്ഘാടനത്തിനൊരുങ്ങി -ഡോ. അബ്ദുൽ ഹകീം അസ്്ഹരി
text_fieldsജിദ്ദ: മർക്കസ് നോളജ് സിറ്റിയിലെ വിവിധ പദ്ധതികൾ ഉദ്ഘാടനത്തിന് തയാറായതായി ഡയറക്ടർ ഡോ. അബ്ദുൽ ഹകീം അസ്് ഹരി ജിദ്ദയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2000 കോടിയുടെ പദ്ധതിയാണ് മർക്കസ് നോളജ്സിറ്റി. 10,000 പേർക് ക് തൊഴിൽ നൽകുന്നതാണ് പദ്ധതി. സിറ്റിയുടെ വിവിധ പദ്ധതികൾ പൂർത്തീകരണ ഘട്ടത്തിലാണ്. കോഴിക്കോട് കൈതപ്പൊയിലിലാ ണ് 120 ഏക്കറിൽ നടപ്പിലാക്കുന്ന പദ്ധതി.
യുനാനി മെഡിക്കൽ കോളജ്, ലോ കോളജ്, പോസ്റ്റ്- ഗ്രാജുവേറ്റ് സ്റ്റഡീസ് ഇൻ കോമേഴ്‌സ്, ഐഡിയൽ സ്കൂൾ ഓഫ് ലീഡർഷിപ്പ്, കോളജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസ്, മലൈബാർ ഫൗണ്ടേഷൻ ഫോർ റിസർച് ആൻറ് ഡിവല പ്മെൻറ്, ക്യൂൻസ്‌ലാൻറ് ഫോർ വുമൺ എഡ്യൂക്കേഷൻ തുടങ്ങിയ പദ്ധതികൾ ഇതിനകം ഇവിടെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
യൂനാനി ചികിത്സക്ക് ഊന്നൽ നൽകി തുടക്കം കുറിച്ച ‘ടൈഗ്രിസ് വാലി വെൽനസ് സെൻറർ’ ഈ വർഷം ഏപ്രിലിൽ ഉദ്ഘാടനം ചെയ്യും. അന്താരാഷ്ട്ര പാഠ്യപദ്ധതിയും ആധുനിക സൗകര്യങ്ങളും ഉൾകൊള്ളുന്ന അലിഫ് ഗ്ലോബൽ സ്കൂളിലേക്കുള്ള പ്രവേശനം ആരംഭിച്ചു കഴിഞ്ഞു. സ്കൂൾ ഓഫ് ഇസ്ലാമിക് സ്റ്റഡീസ് ആൻറ് മോഡേൺ സയൻസ് ജൂലൈ മുതൽ നോളജ് സിറ്റിയിൽ നിർമിച്ച പുതിയ കെട്ടിടത്തിലേക്ക് മാറും. അന്താരാഷ്ട്ര പ്രദർശനങ്ങൾക്കും കോൺഫറൻസുകൾക്കും വേദിയാകുന്ന എക്സിബിഷൻ സെൻററും അനുബന്ധമായി അതിഥികൾക്ക് താമസിക്കാൻ 150 മുറികളുള്ള സ്റ്റാർ ഹോട്ടലും സെപ്റ്റംബറിൽ ഉദ്ഘാടനം ചെയ്യും. ലൈബ്രറി ആൻഡ് മ്യൂസിയം ഡിസംബറിൽ പ്രവർത്തനം തുടങ്ങും.
2020 മാർച്ചിൽ ഇന്ത്യയിലെ ഏറ്റവും വലിയ കൾച്ചറൽ സെൻറർ സൂഖിെൻറ ഉദ്ഘാടനവും നടക്കുന്നുണ്ട്. ഫാർമസ്യൂട്ടിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ട്, സ്കൂൾ ഓഫ് ഡിസൈൻ, നഴ്സിംഗ് കോളജ്, സെൻറർ ഫോർ എക്സലൻസ് ഇൻ സയൻസ് ആൻറ് ടെക്നോളജി തുടങ്ങിയ പദ്ധതികളുടെ പ്രാരംഭ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. വ്യത്യസ്ത സംരംഭങ്ങളും പദ്ധതികളും ഉൾകൊള്ളുന്ന ബഹുമുഖ ടൗൺഷിപ് പദ്ധതി 2020 ഓടെ പ്രവർത്തന സജ്ജമാകും.
കേരളത്തിലെ വൈജ്ഞാനിക വാണിജ്യ സാംസ്കാരിക രംഗത്തെ ഏറ്റവും ശ്രദ്ധേയമായ ഇടമായി മർകസ് നോളജ് സിറ്റി മാറുമെന്ന് അദ്ദേഹം പറഞ്ഞു.ജിദ്ദ സീസൺസ് റെസ്റ്റൊറൻറിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മർകസ് ജിദ്ദ കമ്മിറ്റി ഭാരവാഹികളായ അബ്്ദുൽ നാസർ അൻവരി, മുജീബ് റഹ്മാൻ എ.ആർ നഗർ, ബാവ ഹാജി കൂമണ്ണ, അബ്്ദുൽ റഊഫ് പൂനൂർ, അഷ്‌റഫ് കൊടിയത്തൂർ എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
