Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ​മ്മാ​ന​ങ്ങ​ളു​മാ​യി...

സ​മ്മാ​ന​ങ്ങ​ളു​മാ​യി ‘മാ​ർ​ക്ക് ആ​ൻ​ഡ് സേ​വ്’; 60 ദി​വ​സം നീ​ളു​ന്ന ‘ഗോ​ൾ​ഡ​ൻ ഡ്രൈ​വ്’ ആ​രം​ഭി​ച്ചു

text_fields
bookmark_border
സ​മ്മാ​ന​ങ്ങ​ളു​മാ​യി ‘മാ​ർ​ക്ക് ആ​ൻ​ഡ് സേ​വ്’; 60 ദി​വ​സം നീ​ളു​ന്ന ‘ഗോ​ൾ​ഡ​ൻ ഡ്രൈ​വ്’ ആ​രം​ഭി​ച്ചു
cancel
camera_alt

 ‘ഗോ​ൾ​ഡ​ൻ ഡ്രൈ​വ്’ പ്ര​മോ​ഷ​ൻ മാ​ർ​ക്ക് ആ​ൻ​ഡ് സേ​വ് മാ​നേ​ജ്​​മെൻറ്​ പ്ര​തി​നി​ധി​ക​ൾ വാ​ർ​ത്തസ​മ്മേ​ള​ന​ത്തി​ൽ

റി​യാ​ദ്: ജി.​സി.​സി​യി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ‘മാ​ർ​ക്ക് ആ​ൻ​ഡ് സേ​വ്’, റ​മ​ദാ​ൻ പ്ര​മാ​ണി​ച്ച് സൗ​ദി അ​റേ​ബ്യ​യി​ലെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി വ​ൻ സ​മ്മാ​ന പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ‘ഗോ​ൾ​ഡ​ൻ ഡ്രൈ​വ്’ എ​ന്ന് ഈ ​മെ​ഗാ പ്ര​മോ​ഷ​ന​ൽ കാ​മ്പ​യി​ൻ​ ഫെ​ബ്രു​വ​രി 10ന് ​ആ​രം​ഭി​ച്ച് ഏ​പ്രി​ൽ 10 വ​രെ 60 ദി​വ​സ​ങ്ങ​ളി​ലാ​യി​ട്ടാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന്​ മാ​നേ​ജ്​​മെൻറ്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഈ ​കാ​മ്പ​യി​നി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത് വി​ല​പി​ടി​പ്പു​ള്ള സ​മ്മാ​ന​ങ്ങ​ളാ​ണ്. നാ​ല്​ ടൊ​യോ​ട്ട അ​ർ​ബ​ൻ ക്രൂ​സ​ർ കാ​റു​ക​ൾ, 100 സ്വ​ർ​ണ നാ​ണ​യ​ങ്ങ​ൾ, എ​ട്ട്​ ഐ​ഫോ​ൺ 17 പ്രോ ​മാ​ക്സ് സ്മാ​ർ​ട്ട്ഫോ​ണു​ക​ൾ എ​ന്നി​വ​യാ​ണ്​ കാ​മ്പ​യി​ൻ കാ​ല​യ​ള​വി​ൽ നി​ശ്ചി​ത ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ല​ക്കി ഡ്രോ​ക​ളി​ലൂ​ടെ വി​ജ​യി​ക​ൾ​ക്ക്​ ല​ഭി​ക്കു​ക. മാ​ർ​ക്ക് ആ​ൻ​ഡ് സേ​വ് സ്റ്റോ​റു​ക​ളി​ൽ​നി​ന്ന് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​ർ​ക്ക് ല​ഭി​ക്കു​ന്ന കൂ​പ്പ​ണു​ക​ൾ വ​ഴി​യാ​ണ് ന​റു​ക്കെ​ടു​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കു​ക. ആ​ദ്യ ല​ക്കി ഡ്രോ ​മാ​ർ​ച്ച് അ​ഞ്ചി​ന് ന​ട​ക്കും. ഏ​പ്രി​ൽ 10ന് ​ന​ട​ക്കു​ന്ന മെ​ഗാ ഡ്രോ​യി​ൽ പ്ര​ധാ​ന സ​മ്മാ​ന ജേ​താ​ക്ക​ളെ പ്ര​ഖ്യാ​പി​ക്കും.

റി​യാ​ദി​ലെ ഖു​റൈ​സ്, ഫ്ല​മിം​ഗോ (എ​ക്സി​റ്റ് 28), അ​ൽ അ​ഹ്​​സ്സ, അ​ൽ ഖോ​ബാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ നാ​ല് ശാ​ഖ​ക​ളി​ലും പ്ര​മോ​ഷ​ൻ കാ​ല​യ​ള​വി​ൽ ഷോ​പ്പി​ങ്​ ന​ട​ത്തു​ന്ന എ​ല്ലാ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ഈ ​ഓ​ഫ​റി​ൽ പ​ങ്കെ​ടു​ക്കാം. എ​ല്ലാ ആ​ഴ്ച​ക​ളി​ലും ബു​ധ​ൻ മു​ത​ൽ ശ​നി വ​രെ​യും ഞാ​യ​ർ മു​ത​ൽ ചൊ​വ്വ വ​രെ​യും പ്ര​ത്യേ​ക വാ​രാ​ന്ത്യ ഓ​ഫ​റു​ക​ളും ല​ഭ്യ​മാ​യി​രി​ക്കും.

റി​യാ​ദി​ലെ ഫ്ല​മിം​ഗോ എ​ക്സി​റ്റ് 28-ലു​ള്ള ഫ്ലാ​ഗ്ഷി​പ് സ്റ്റോ​റി​ൽ ബ​ജ​റ്റ് സൗ​ഹൃ​ദ​മാ​യ നി​ര​ക്കി​ൽ മൂ​ന്ന് വ്യ​ത്യ​സ്ത ത​രം ഇ​ഫ്താ​ർ, അ​ത്താ​ഴ സെ​റ്റു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഹോ​ട്ട് ഫു​ഡ് വി​ഭാ​ഗ​ത്തി​ലാ​ണ് ഈ ​സൗ​ക​ര്യം ല​ഭ്യ​മാ​കു​ക.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സൗ​ദി റീ​ജ്യ​ൻ ഓ​പ​റേ​ഷ​ൻ​സ് ഹെ​ഡ് അ​നീ​സ് ക​ക്ക​ട്ട്, ബ​യി​ങ്​ ഹെ​ഡ് അ​ഷ്‌​റ​ഫ് പു​തു​പ്പ​ള്ളി, ഫ്ല​മിം​ഗോ പാ​ർ​ക്ക്​ സ്റ്റോ​ർ മാ​നേ​ജ​ർ മു​സ്​​ത​ഫ, സ്റ്റോ​ർ മാ​നേ​ജ​ർ ത​ലാ​ൽ അ​ൽ ഹ​ർ​ബി, എ​ഫ്.​എം.​സി.​ജി ബ​യ​ർ റം​ഷീ​ദ്​ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

വി​പു​ലീ​ക​ര​ണ പ​ദ്ധ​തി​ക​ൾ

റി​യാ​ദി​ൽ നാ​ല് ശാ​ഖ​ക​ളാ​ണ്​ സൗ​ദി​യി​ലു​ള്ള​ത്. ഗ​ൾ​ഫി​ലു​ട​നീ​ളം നി​ല​വി​ൽ 23 സ്​​റ്റോ​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ജി​ദ്ദ, മ​ക്ക ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ച്ചു​കൊ​ണ്ട് ജി.​സി.​സി​യി​ൽ ആ​കെ 100 സ്​​റ്റോ​റു​ക​ൾ എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്കാ​ണ് ക​മ്പ​നി നീ​ങ്ങു​ന്ന​ത്.‘​നി​ങ്ങ​ളു​ടെ സേ​വി​ങ്​​സ്, നി​ങ്ങ​ളു​ടെ ഹൈ​പ​ർ​മാ​ർ​ക്ക​റ്റ്​’ എ​ന്ന ബ്രാ​ൻ​ഡ് വാ​ഗ്ദാ​ന​ത്തെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം, ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മി​ക​ച്ച വി​ല​യും കൂ​ടു​ത​ൽ ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കാ​നു​ള്ള പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​ണ് ഈ ​പ്ര​മോ​ഷ​ൻ എ​ന്ന് സൗ​ദി റീ​ജ്യ​ൻ ഓ​പ്പ​റേ​ഷ​ൻ​സ് ഹെ​ഡ് അ​നീ​സ് ക​ക്ക​ട്ട് അ​റി​യി​ച്ചു.പ്ര​ത്യേ​ക ഓ​ഫ​റു​ക​ളോ​ടെ റ​മ​ദാ​ൻ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് വേ​ണ്ട എ​ല്ലാ ഉ​ൽ​പ്പ​ന്ന​ങ്ങ​ളും മി​ക​ച്ച വി​ല​യി​ൽ ഒ​രേ കു​ട​ക്കീ​ഴി​ൽ ല​ഭ്യ​മാ​കു​ന്ന​തി​നൊ​പ്പം, ഓ​രോ ഷോ​പ്പി​ങ്ങും കൂ​ടു​ത​ൽ മൂ​ല്യ​മു​ള്ള​താ​ക്കു​ന്ന പ്ര​മോ​ഷ​നു​ക​ളും സ​ർ​പ്രൈ​സ് ഗി​ഫ്റ്റു​ക​ളും ഉ​പ​ഭോ​ക്താ​ക്ക​ളെ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് സൗ​ദി റീ​ജ്യ​ൻ ബ​യി​ങ്​ ഹെ​ഡ് അ​ഷ്‌​റ​ഫ് പു​തു​പ്പ​ള്ളി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi NewsMark and savegulf news malayalam
News Summary - ‘Mark and Save’ with prizes; 60-day ‘Golden Drive’ begins
Next Story