Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ...

സൗദിയിൽ സമ്മാനവർഷവുമായി ‘മാർക്ക് ആൻഡ് സേവ്’; 60 ദിവസം നീളുന്ന ‘ഗോൾഡൻ ഡ്രൈവ്’ ആരംഭിച്ചു

text_fields
bookmark_border
സൗദിയിൽ സമ്മാനവർഷവുമായി ‘മാർക്ക് ആൻഡ് സേവ്’; 60 ദിവസം നീളുന്ന ‘ഗോൾഡൻ ഡ്രൈവ്’ ആരംഭിച്ചു
cancel

റിയാദ്: ജി.സി.സിയിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ‘മാർക്ക് ആൻഡ് സേവ്’, റമദാൻ പ്രമാണിച്ച് സൗദി അറേബ്യയിലെ ഉപഭോക്താക്കൾക്കായി വൻ സമ്മാന പദ്ധതികൾ പ്രഖ്യാപിച്ചു. ‘ഗോൾഡൻ ഡ്രൈവ്’ എന്ന് ഈ മെഗാ പ്രമോഷനൽ കാമ്പയിൻ​ ഫെബ്രുവരി 10-ന് ആരംഭിച്ച് ഏപ്രിൽ 10 വരെ 60 ദിവസങ്ങളിലായിട്ടാണ് നടക്കുന്നതെന്ന്​ മാനേജ്​മെൻറ്​ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഈ കാമ്പയിനിലൂടെ ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വിലപിടിപ്പുള്ള സമ്മാനങ്ങളാണ്. നാല്​ ടൊയോട്ട അർബൻ ക്രൂസർ കാറുകൾ, 100 സ്വർണ നാണയങ്ങൾ, എട്ട്​ ഐഫോൺ 17 പ്രോ മാക്സ് സ്മാർട്ട്ഫോണുകൾ എന്നിവയാണ്​ കാമ്പയിൻ കാലയളവിൽ നിശ്ചിത ദിവസങ്ങളിൽ നടക്കുന്ന ലക്കി ഡ്രോകളിലൂടെ വിജയികൾക്ക്​ ലഭിക്കുക. മാർക്ക് ആൻഡ് സേവ് സ്​റ്റോറുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നവർക്ക് ലഭിക്കുന്ന കൂപ്പണുകൾ വഴിയാണ് നറുക്കെടുപ്പിൽ പങ്കെടുക്കാൻ സാധിക്കുക.

ആദ്യ ലക്കി ഡ്രോ മാർച്ച് അഞ്ചിന് നടക്കും. ഏപ്രിൽ 10-ന് നടക്കുന്ന മെഗാ ഡ്രോയിൽ പ്രധാന സമ്മാന ജേതാക്കളെ പ്രഖ്യാപിക്കും. റിയാദിലെ ഖുറൈസ്, ഫ്ലമിംഗോ (എക്സിറ്റ് 28), അൽ അഹ്​സ്സ, അൽ ഖോബാർ എന്നിവിടങ്ങളിലെ നാല് ശാഖകളിലും പ്രമോഷൻ കാലയളവിൽ ഷോപ്പിങ്​ നടത്തുന്ന എല്ലാ ഉപഭോക്താക്കൾക്കും ഈ ഓഫറിൽ പങ്കെടുക്കാം.

റമദാനിൽ വൻ വിലക്കുറവ്

റമദാൻ മാസത്തിൽ ഉപഭോക്താക്കൾക്ക് കൂടുതൽ ആശ്വാസമേകുന്നതിനായി അരി, എണ്ണ, പാൽ തുടങ്ങിയ അവശ്യ സാധനങ്ങൾക്കും ഫ്രഷ് പച്ചക്കറികൾക്കും പഴങ്ങൾക്കും വലിയ തോതിലുള്ള വിലക്കുറവാണ് മാർക്ക്​ ആൻഡ്​ സേവിൽ ഏർപ്പെടുത്തിയിരിക്കുന്നത്​. ഇതിനു പുറമെ, എല്ലാ ആഴ്ചകളിലും ബുധൻ മുതൽ ശനി വരെയും ഞായർ മുതൽ ചൊവ്വ വരെയും പ്രത്യേക വാരാന്ത്യ ഓഫറുകളും ലഭ്യമായിരിക്കും. സമ്മാന പദ്ധതികൾക്ക് പുറമെ, കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വിവിധ മത്സരങ്ങളും വിനോദ പരിപാടികളും ഈ 60 ദിവസങ്ങളിൽ സ്​റ്റോറുകളിൽ സംഘടിപ്പിക്കുന്നുണ്ട്.

ഇഫ്താർ, അത്താഴ പാക്കേജുകൾ

റിയാദിലെ ഫ്ലമിംഗോ എക്സിറ്റ് 28-ലുള്ള ഫ്ലാഗ്ഷിപ്പ് സ്​റ്റോറിൽ ബജറ്റ് സൗഹൃദമായ നിരക്കിൽ മൂന്ന് വ്യത്യസ്ത തരം ഇഫ്താർ, അത്താഴ സെറ്റുകൾ ഒരുക്കിയിട്ടുണ്ട്. ഹോട്ട് ഫുഡ് വിഭാഗത്തിലാണ് ഈ സൗകര്യം ലഭ്യമാകുക.

വിപുലീകരണ പദ്ധതികൾ

നിലവിൽ റിയാദിൽ നാല് ശാഖകളാണ്​ സൗദിയിലുള്ളത്. ഗൾഫിലുടനീളം നിലവിൽ 23 സ്​റ്റോറുകൾ പ്രവർത്തിക്കുന്നു. വരും വർഷങ്ങളിൽ ജിദ്ദ, മക്ക ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചുകൊണ്ട് ജി.സി.സിയിൽ ആകെ 100 സ്​റ്റോറുകൾ എന്ന ലക്ഷ്യത്തിലേക്കാണ് കമ്പനി നീങ്ങുന്നത്.

‘നിങ്ങളുടെ സേവിങ്​സ്​, നിങ്ങളുടെ ഹൈപർമാർക്കറ്റ്​’ എന്ന ബ്രാൻഡ് വാഗ്ദാനത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം, ഉപഭോക്താക്കൾക്ക് മികച്ച വിലയും കൂടുതൽ ആനുകൂല്യങ്ങളും നൽകാനുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് ഈ പ്രമോഷൻ എന്ന് സൗദി റീജ്യൻ ഓപ്പറേഷൻസ് ഹെഡ് അനീസ് കക്കട്ട് അറിയിച്ചു. ഉപഭോക്തൃ പങ്കാളിത്തം വർധിപ്പിക്കുകയും റമദാൻ ഷോപ്പിങ്​ അനുഭവം കൂടുതൽ സന്തോഷകരവും ലാഭകരവുമായി മാറ്റുകയും ചെയ്യുന്നതാണ് ഈ കാമ്പയിൻ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രത്യേക ഓഫറുകളോടെ റമദാൻ ആവശ്യങ്ങൾക്ക് വേണ്ട എല്ലാ ഉൽപ്പന്നങ്ങളും മികച്ച വിലയിൽ ഒരേ കുടക്കീഴിൽ ലഭ്യമാകുന്നതിനൊപ്പം, ഓരോ ഷോപ്പിങ്ങും കൂടുതൽ മൂല്യമുള്ളതാക്കുന്ന പ്രമോഷനുകളും സർപ്രൈസ് ഗിഫ്റ്റുകളും ഉപഭോക്താക്കളെ കാത്തിരിക്കുകയാണെന്ന് സൗദി റീജ്യൻ ബയിങ്​ ഹെഡ് അഷ്‌റഫ് പുതുപ്പള്ളി അറിയിച്ചു.

വാർത്താസമ്മേളനത്തിൽ സൗദി റീജ്യൻ ഓപ്പറേഷൻസ് ഹെഡ് അനീസ് കക്കട്ട്, ബയിങ്​ ഹെഡ് അഷ്‌റഫ് പുതുപ്പള്ളി, ഫ്ലമിംഗോ പാർക്ക്​ സ്​റ്റോർ മാനേജർ മുസ്​തഫ, സ്​റ്റോർ മാനേജർ തലാൽ അൽ ഹർബി, എഫ്​.എം.സി.ജി ബയർ റംഷീദ്​ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsSaudi Arabia NewsMark and save
News Summary - Mark and Save
Next Story