റിയാദിൽ ക്രിക്കറ്റ് പ്രേമികൾക്ക് പുതിയ സംഘടന ‘മാർക്’
text_fieldsപുതുതായി ആരംഭിച്ച ‘മാർക്’ ക്രിക്കറ്റ് ക്ലബ് ഭാരവാഹികളും ടൂർണമെന്റ് കമ്മിറ്റിയംഗങ്ങളും
റിയാദ്: മലപ്പുറം ജില്ലയിൽനിന്നുള്ള റിയാദിലെ ക്രിക്കറ്റ് പ്രേമികളുടെ സംഘടനയായി മലപ്പുറം അസോസിയേഷൻ ഓഫ് റിയാദ് ക്രിക്കറ്റ് (മാർക്) രൂപവത്കരിച്ചു. റിയാദ് മലസിലെ ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ഭാരവാഹികളുടെ പേരുകൾ പ്രഖ്യാപിച്ചു.
സമീർ തിരൂർക്കാട് (പ്രസി.), ഇംതിയാസ് കൊണ്ടോട്ടി (സെക്ര.), ബിൻഷാദ് പെരിന്തൽമണ്ണ (ട്രഷറര്), നബീൽ എടപ്പാൾ (വൈ. പ്രസി.), ഹസൻ ചെമ്മാട്, നിസാർ പെരിന്തൽമണ്ണ (ജോ. സെക്രട്ടറിമാർ), ഇർഷാദ് പരപ്പനങ്ങാടി, സൽമാനുൽ ഫാരിസ്, നിസാർ കൊണ്ടോട്ടി, ഫാസിൽ താനൂർ, ആഷിക് പരപ്പനങ്ങാടി, ഹബീബ് ചെമ്മാട് (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരാണ് ഭാരവാഹികൾ.ആദ്യപരിപാടിയായി ജൂലൈ 11-ന് മലപ്പുറം പ്രീമിയർ ലീഗ് (എം.പി.എൽ) എന്ന പേരിൽ ക്രിക്കറ്റ് ടൂർണമെന്റ് നടത്താൻ തീരുമാനിച്ചു.
ടൂർണമെന്റ് കമ്മിറ്റിയുടെ ഭാരവാഹികളായി സൽമാനുൽ ഫാരിസ് (ചെയർമാൻ), ഇർഷാദ് പരപ്പനങ്ങാടി (കൺവീനർ), ഫാസിൽ താനൂർ (ടീം ആൻഡ് പ്ലയേഴ്സ് കോഓഡിനേറ്റർ), അഷ്റഫ് വെട്ടിച്ചിറ, ആഷിഫ്, സിയാദ്, അഷ്റഫ്, സാദിഖ് ചെറുമുക്ക്, ദുഹൈർ എടപ്പാൾ (മീഡിയ ആൻഡ് പബ്ലിസിറ്റി), ഇസ്മാഈൽ, ജുനൈസ് പെരിന്തൽമണ്ണ, നൗഷാദ് കൊണ്ടോട്ടി, സാബിർ തിരൂർക്കാട് (ഗ്രൗണ്ട് കമ്മിറ്റി), ഹബീബ് ചെമ്മാട്, സാദിഖ് തിരുരങ്ങാടി, ആഷിക് പരപ്പനങ്ങാടി, യാസിർ മമ്പുറം, ഇക്ബാൽ (ജോ. കൺവീനർമാർ) എന്നിവരെ തെരഞ്ഞെടുത്തു. പ്രവാസികൾക്കായി കലാകായിക രംഗത്ത് വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

