ജിദ്ദ വിമാനത്താവളത്തിലെ മറൈൻ ലൈഫ് അക്വേറിയത്തിന് അംഗീകാരം
text_fieldsജിദ്ദ വിമാനത്താവളത്തിലെ മറൈൻ ലൈഫ് അക്വേറിയം
ജിദ്ദ: ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന മറൈൻ ലൈഫ് അക്വേറിയത്തിന് നാഷനൽ സെൻറർ ഫോർ വൈൽഡ്ലൈഫിെൻറ ഔദ്യോഗിക ലൈസൻസ് ലഭിച്ചു. സൗദി അറേബ്യയിൽ സമുദ്രജീവി സംരക്ഷണ കേന്ദ്രങ്ങൾക്ക് നൽകുന്ന ആദ്യ ലൈസൻസാണിത് എന്ന പ്രത്യേകതയും ഈ അംഗീകാരത്തിനുണ്ട്. നിർദിഷ്ട നിയന്ത്രണ മാനദണ്ഡങ്ങളും സുരക്ഷാ നിബന്ധനകളും കൃത്യമായി പാലിച്ചതിനെ തുടർന്നാണ് അക്വേറിയത്തിന് ലൈസൻസ് അനുവദിച്ചതെന്ന് ദേശീയ വന്യജീവി കേന്ദ്രം അറിയിച്ചു. സമുദ്രജീവികളുടെയും ജൈവവൈവിധ്യത്തിെൻറയും സംരക്ഷണത്തിൽ ഈ അക്വേറിയം സുപ്രധാന പങ്കാണ് വഹിക്കുന്നത്. സമുദ്ര പരിസ്ഥിതി വ്യവസ്ഥകളുടെ പ്രാധാന്യത്തെക്കുറിച്ചും അവ സംരക്ഷിക്കേണ്ടതിെൻറ ആവശ്യകതയെക്കുറിച്ചും യാത്രക്കാരിൽ അവബോധം വളർത്താൻ ഇത് സഹായിക്കുന്നു. കൂടാതെ, പ്രചോദനാത്മകവും വിദ്യാഭ്യാസപരവുമായ ഉള്ളടക്കങ്ങളിലൂടെ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ അനുഭവം കൂടുതൽ സമ്പന്നമാക്കാനും ഇതിലൂടെ സാധിക്കുന്നുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി.
പ്രവർത്തന മികവും സുസ്ഥിരതാ മാനദണ്ഡങ്ങളും കാര്യക്ഷമമായി നടപ്പാക്കാനുള്ള അക്വേറിയത്തിെൻറ പ്രതിബദ്ധതയാണ് ഈ ലൈസൻസിലൂടെ വ്യക്തമാകുന്നത്. വന്യജീവി-സമുദ്ര പരിസ്ഥിതി സംരക്ഷണ മേഖലകളിൽ സൗദി അറേബ്യ മുന്നോട്ടുവെക്കുന്ന ദീർഘവീക്ഷണമുള്ള ലക്ഷ്യങ്ങൾക്ക് അനുസൃതമായി, സന്ദർശകരുടെ അനുഭവ നിലവാരം ഉയർത്താൻ ഈ അംഗീകാരം ഏറെ സഹായകരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

