മർകസ് ഐക്യദാർഢ്യ സമ്മേളനവും വാർഷിക കൗൺസിലും
text_fieldsയഹ്യ ഖലീൽ നൂറാനി (പ്രസി.), സുജീർ പുത്തൻപള്ളി (സെക്ര.), അബ്ദുൽ ഗഫൂർ പൊന്നാട് (ഫിനാൻസ് സെക്ര.)
ജിദ്ദ: വിജ്ഞാനത്തിനപ്പുറം സാംസ്കാരിക, ധാർമിക മുന്നേറ്റങ്ങൾക്കും ധാർമികമായ ദാർശനിക കാഴ്ചപ്പാടുകൾക്കും പ്രോത്സാഹനം നൽകുന്നതായിരിക്കണം അറിവ് എന്ന് മർകസ് സീനിയർ അധ്യാപകൻ പി.സി. അബ്ദുല്ല മുസ്ലിയാർ അഭിപ്രായപ്പെട്ടു. തുടക്കം മുതൽ മർകസ് സ്ഥാപനങ്ങൾ ഇത്തരം മൂല്യങ്ങൾ പിന്തുടരുന്ന വൈജ്ഞാനിക സമുച്ചയങ്ങളുടെ കേന്ദ്രസ്ഥാപനമാണെന്നും അദ്ദേഹം പറഞ്ഞു. കാരന്തൂർ മർകസ് സഖാഫത്തിസ്സുന്നിയ്യ സനദ് ദാന സമ്മേളനത്തോടനുബന്ധിച്ചു ജിദ്ദ മർകസ് കമ്മിറ്റിയുടെ കീഴിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ.സി.എഫ് ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഹസ്സൻ സഖാഫി കണ്ണൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഗഫൂർ വാഴക്കാട് (മർകസ് ഗ്ലോബൽ കൗൺസിൽ), അബ്ദുൽ നാസർ അൻവരി (സഖാഫി ശൂറാ), അബ്ദുറഹ്മാൻ സഖാഫി ചെമ്പ്രശ്ശേരി (ആർ.എസ്.സി), ഖലീലുറഹ്മാൻ കൊളപ്പുറം എന്നിവർ സംസാരിച്ചു. മുഹിയുദ്ദീൻ കുട്ടി സഖാഫി പരിപാടി നിയന്ത്രിച്ചു. മുജീബ് റഹ്മാൻ എ.ആർ നഗർ റിട്ടേണിങ് ഓഫിസറായിരുന്നു. റഷീദ് പന്തലൂർ റിപ്പോർട്ട് അവതരിപ്പിച്ചു.
സുജീർ പുത്തൻപള്ളി നന്ദി പറഞ്ഞു. മർകസ് ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെ അടുത്ത രണ്ടു വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ സംഗമത്തിൽ തിരഞ്ഞെടുത്തു. ഭാരവാഹികൾ: യഹ്യ ഖലീൽ നൂറാനി (പ്രസി.), സുജീർ പുത്തൻപള്ളി (സെക്ര.), അബ്ദുൽ ഗഫൂർ പൊന്നാട് (ഫിനാൻസ് സെക്ര.), കാബിനറ്റ് അംഗങ്ങളായി നാസർ മായനാട്, റഫീഖ് കൂട്ടായി (സപ്പോർട്ട് ആൻഡ് സർവിസ്), നൗഫൽ എറണാകുളം, യാസിർ അറഫാത്ത് (എക്സലൻസി ആൻഡ് ഇൻറർ സ്റ്റേറ്റ്), മൂസ സഖാഫി, റസാഖ് ഹാജി കണ്ണൂർ (പബ്ലിക് റിലേഷൻ), നൗഫൽ മുസ്ലിയാർ, ഖലീലുറഹ്മാൻ കൊളപ്പുറം (മീഡിയ), സെയ്ദ് മുഹമ്മദ് മാസ്റ്റർ, സാദിഖ് ചാലിയാർ (നോളജ്), റഷീദ് പന്തലൂർ (സെൻട്രൽ കോഓഡിനേറ്റർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

