Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപഴമയെയും പുതുമയെയും...

പഴമയെയും പുതുമയെയും ഒറ്റക്കാഴ്​ചയിലാക്കി മറാത്ത്

text_fields
bookmark_border
പഴമയെയും പുതുമയെയും ഒറ്റക്കാഴ്​ചയിലാക്കി മറാത്ത്
cancel
camera_alt

മറാത്തിലെ ചരിത്രമുറങ്ങുന്ന പ്രദേശങ്ങൾ

റിയാദ്: സന്ദർശകരെ മാടിവിളിക്കുന്ന ചരിത്ര നഗരിയാണ്​ മറാത്ത്​. പുരാതന പട്ടണത്തി​െൻറ മ​നോഹരമായ പ്രവേശന കവാടം അകലെനിന്നേ യാത്രികരെ ആകർഷിക്കും. റിയാദിൽനിന്ന് 135 കിലോമീറ്റർ അകലെ വടക്കുഭാഗത്തായി പഴയ മദീന റോഡിൽ ശഖ്റക്ക് സമീപമാണ്​ മറാത്ത്. ഏകദേശം ആയിരം വർഷം മുമ്പ്​ പുരാതന അറബ് ഗോത്രവർഗക്കാർ താമസിച്ചിരുന്ന പ്രദേശമാണിത്​. അറബികൾ അംബരചുംബികളായ മണിമാളികകളിലേക്ക് ചേക്കേറുംമുമ്പ്​ പൂർവികർ കഴിഞ്ഞിരുന്ന വീടുകൾ ഇന്നും നിലനിൽക്കുന്നുണ്ട് ഇവിടെ. ചളിയും വയ്​ക്കോലും മരക്കഷണങ്ങളുംകൊണ്ട് നിർമിച്ച വീടുകൾ അതേപടി നിലനിൽക്കുന്നത് കാഴ്​ചക്കാരെ അമ്പരപ്പിക്കുന്നതാണ്​. ഒന്നല്ല നൂറുകണക്കിന് വീടുകൾ ചേർന്ന ഒരു ഗ്രാമംതന്നെ അവിടെ കാണാം. ഇരുനില വീടുകൾ പൗരാണിക വാസ്​തുവിദ്യയുടെ മികവ്​ വെളിപ്പെടുത്തുന്നതാണ്. ചളിയും കല്ലുംകൊണ്ട്​ പടുത്തുയർത്തിയ വീടുകളിൽ മുകൾനിലയിലേക്ക് കയറിപ്പോകാൻ മനോഹരമായ പടവുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിന്​ ഉപയോഗിച്ചിരിക്കുന്നതാകട്ടെ, മരവും പുല്ലുമാണ്​.

മുകൾനിലയിലെ കിളിവാതിലിലൂടെ നോക്കിയാൽ ആ ഗ്രാമത്തി​െൻറ വശ്യമനോഹാരിത മൊത്തമായും ഒറ്റ സ്​നാപ്പിൽ ഒപ്പിയെടുക്കാം. ഇത്​ മിഴിവുറ്റ കാഴ്​ചാനുഭവമാണ്​ പകരുക. ഓരോ വീടും ഒന്നിനൊന്നു​ മികച്ചതാണ്​. തൊട്ടുരുമ്മി നിൽക്കുന്ന വീടുകൾ, അവക്കിടയിൽ മുഖാമുഖമുള്ള കിളിവാതിലുകൾ അക്കാലത്തെ മനുഷ്യരുടെ പാരസ്​പര്യത്തി​െൻറയും സഹകരണ, സാമൂഹിക ജീവിതത്തി​െൻറയും സാക്ഷ്യമായി മാറുന്നു. ഇടക്ക് ചെറിയ ആരാധനാലയവും ജലസേചനത്തിനായി നിർമിച്ച ചെറിയ തടാകവും ആരെയും ആകർഷിക്കും. മുഴുവൻ വീടുകൾക്കുമായി ഒരു പൊതുകിണറുണ്ടായിരുന്നതി​െൻറ അവശിഷ്​ടം പരസ്​പര ​െഎക്യത്തിലൂ​ന്നിയ ആ ജനതയുടെ സാമൂഹിക ജീവിതത്തി​െൻറ ജലദർശനമാണ്​. ആ മഹനീയ സംസ്​കൃതിയുടെ വറ്റാത്ത ഉറവപോലെ ഇന്നും ആ കിണറ്റിൽ നിറയെ വെള്ളമുണ്ട്​. മറാത്തിലെ ഉയരംകൂടിയ ഭാഗത്ത്​ മുനിസിപ്പാലിറ്റി നിർമിച്ച പാർക്കിൽനിന്ന് താഴേക്ക് നോക്കിയാൽ പഴയ ഗ്രാമത്തി​െൻറ ശേഷിപ്പുകളും പുതിയ പട്ടണത്തി​​െൻറ ആധുനിക എടുപ്പുകളും ഇടകലർന്ന്​ അറേബ്യൻ നാഗരിക ജീവിതത്തി​െൻറ ഭൂതവും വർത്തമാനവും ഒറ്റ സ്​നാപ്പിൽ തെളിയും. ഇസ്​ലാമിക ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു പട്ടണം കൂടിയാണ് മറാത്ത്​.

യമാമ യുദ്ധത്തിനായി പുറപ്പെട്ട ഇസ്​ലാമിക സൈന്യം തമ്പടിച്ചിരുന്നത് ഈ പ്രദേശത്താണ്. പ്രവാചക അനുചരൻ ഖാലിദ് ബിൻ വലീദി​െൻറ പേരിൽ അറിയപ്പെടുന്ന കിണറായ 'അൽ ബിഉറുൽ വലീദി' സ്ഥിതി ചെയ്യുന്നത് ഈ പട്ടണത്തിലാണ്. സൈന്യത്തി​െൻറ ആവശ്യങ്ങൾക്കായി നിർമിച്ചതാണ് ഈ കിണർ. ഈ കിണറ്റിൽ ഇപ്പോഴും സമൃദ്ധമായി ജലം ലഭിക്കുന്നുണ്ട്. റോഡിന്​ ഇടതുവശത്തായി പ്രാചീന അറേബ്യൻ കവി ഇമ്രുൽ ഖൈസി​െൻറ പേരിൽ അറിയപ്പെടുന്ന കുളവും ചരിത്രാവശിഷ്​ടമായി സ്ഥിതി ചെയ്യുന്നു. തണുപ്പ് കാലമായതോടെ ചരിത്രാന്വേഷികളും സന്ദർശകരും ഈ പ്രദേശം കാണാൻ ധാരാളമായി എത്തുന്നുണ്ട്. ഇങ്ങനെ ചരിത്രത്തി​െൻറ അവശേഷിപ്പുകൾ ബാക്കിയാക്കി മറാത്ത്​ പട്ടണം തലയുയർത്തി നിൽക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Marathonhistory views
Next Story