മരണം
text_fieldsമരണം എന്റെ
കൺപോളകൾ എന്നേക്കുമായി
താഴ്ത്തിവെച്ചു
ജീവശ്വാസം
ആവശ്യമില്ലെന്നറിഞ്ഞ്
എന്റെ നാസദ്വാരങ്ങൾ
അടച്ചു
ഇനിയെനിക്കൊന്നും
മൊഴിയാനില്ലെന്നറിഞ്ഞ്
എന്റെ താടിയെല്ലുകൾ
ഭദ്രമായി കെട്ടിവെച്ചു
ഇനി ചലിക്കില്ലെന്നറിഞ്ഞ്
എന്റെ കാൽവിരലുകൾ
കൂട്ടിക്കെട്ടി
സ്വയം അണിഞ്ഞൊരുങ്ങാൻ
ആവതില്ലെന്നറിഞ്ഞാരോ വെള്ളയിൽ
പുതപ്പിച്ചു
ആരുടെയും ആരുമല്ലെന്നറിഞ്ഞ
എന്റെ ഹൃദയത്തുടിപ്പുകൾ
പാടേനിലച്ചു, പക്ഷേ
യഥേഷ്ടം പറന്നുനടക്കുന്ന
എന്റെ സ്വപ്നങ്ങൾ പിടിച്ചുകെട്ടാൻമാത്രം
ആർക്കും ആവതുണ്ടായിരുന്നില്ല...
സൗദിയിലെ പ്രവാസി മലയാളികളുടെ രചനകൾ (ലേഖനം, അനുഭവക്കുറിപ്പുകൾ, കവിത, ചെറുകഥ, വരകൾ, യാത്രാവിവരണം തുടങ്ങിയവ) പ്രസിദ്ധീകരിക്കുന്നതിനുള്ള ഇടമാണ് ആർട്സ് ക്ലബ്.രചനകൾ അയക്കേണ്ട വിലാസം- saudiinbox@gulfmadhyamam.net
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

