Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​റ​ഡോ​ണ സ്വ​ന്തം...

മ​റ​ഡോ​ണ സ്വ​ന്തം ക​ഴി​വു​കൊ​ണ്ട് ലോ​ക​ത്ത് വി​സ്മ​യം സൃ​ഷ്​​ടി​ച്ചു–യു. ​ഷ​റ​ഫ​ലി

text_fields
bookmark_border
മ​റ​ഡോ​ണ സ്വ​ന്തം ക​ഴി​വു​കൊ​ണ്ട് ലോ​ക​ത്ത് വി​സ്മ​യം സൃ​ഷ്​​ടി​ച്ചു–യു. ​ഷ​റ​ഫ​ലി
cancel
camera_alt

ദ​മ്മാം ഇ​ന്ത്യ​ന്‍ ഫു​ട്‌​ബാ​ള്‍ അ​സോ​സി​യേ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച മ​റ​ഡോ​ണ അ​നു​സ്മ​ര​ണ പ​രി​പാ​ടി മു​ന്‍ ഇ​ന്ത്യ​ന്‍ കാ​പ്റ്റ​ന്‍ യു. ​ഷ​റ​ഫ​ലി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ദ​മ്മാം: സ്വ​ന്തം ക​ഴി​വ് കൊ​ണ്ട് ക​ളി​ക്ക​ള​ത്തി​ല്‍ മാ​യാ​ജാ​ലം സൃ​ഷ്​​ടി​ച്ച ലോ​ക​ത്തെ അ​ത്ഭു​ത പ്ര​തി​ഭ​യാ​യി​രു​ന്നു ഡീ​ഗോ മ​റ​ഡോ​ണ​യെ​ന്ന് മു​ന്‍ ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ യു. ​ഷ​റ​ഫ​ലി പ​റ​ഞ്ഞു. ദ​മ്മാം ഇ​ന്ത്യ​ന്‍ ഫു​ട്‌​ബാ​ള്‍ അ​സോ​സി​യേ​ഷ​ന്‍ (ഡി​ഫ) ഓ​ണ്‍ലൈ​നി​ല്‍ സം​ഘ​ടി​പ്പി​ച്ച മ​റ​ഡോ​ണ അ​നു​സ്മ​ര​ണ പ​രി​പാ​ടി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഫു​ട്‌​ബാ​ളി​ല്‍ ഒ​രു ടീ​മി​നെ ഒ​രാ​ള്‍ക്ക് മാ​ത്രം വി​ജ​യ​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ സാ​ധി​ക്കു​ക എ​ന്ന അ​സാ​ധാ​ര​ണ രീ​തി കാ​യി​ക​പ്രേ​മി​ക​ള്‍ക്ക് അ​നു​ഭ​വ​വേ​ദ്യ​മാ​ക്കാ​ന്‍ മ​റ​ഡോ​ണ​ക്ക് സാ​ധി​ച്ചു. താ​ന്‍ ലോ​ക പ്ര​ശ​സ്ത​നാ​യ​പ്പോ​ഴും വി​ന​യ​വും സൗ​മ്യ​വും കൈ​വി​ടാ​ത ജ​ന​ങ്ങ​ളു​ടെ ഹ്യ​ദ​യ​ത്തി​ല്‍ മ​റ​ഡോ​ണ സ്ഥാ​നം പി​ടി​ച്ചു എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ദ്ദേ​ഹ​വു​മാ​യി അ​ടു​ത്ത സൗ​ഹ്യ​ദ ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന ഹി​ഷാം ഹ​സ​ന്‍ കോ​ഴി​ക്കോ​ട് മ​റ​ഡോ​ണ​യു​മാ​യു​ള്ള ഓ​ർ​മ​ക​ള്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കു​വെ​ച്ചു.

കാ​യി​ക​പ്രേ​മി​ക​ളു​ടെ ഹ്യ​ദ​യ​ത്തി​ലേ​ക്ക് സൗ​ഹ്യ​ദ​ത്തി​െൻറ പ​ന്ത​ടി​ച്ച് ക​യ​റ്റി​യ താ​ര​മാ​യി​രു​ന്നു മ​റ​ഡോ​ണ​യെ​ന്ന് ഹി​ഷാം ഹ​സ​ന്‍ പ​റ​ഞ്ഞു. ദു​ബൈ​യി​ല്‍ മ​റ​ഡോ​ണ​യു​ടെ ഡ്രൈ​വ​റാ​യി സേ​വ​ന​മ​നു​ഷ്​​ഠി​ച്ചി​രു​ന്ന സു​ലൈ​മാ​ന്‍ താ​നൂ​രും പ​രി​പാ​ടി​യി​ല്‍ സം​ബ​ന്ധി​ച്ചു. ഡി​ഫ ചെ​യ​ര്‍മാ​ന്‍ വി​ല്‍ഫ്ര​ഡ് ആ​ന്‍ഡ്രൂ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ജീ​ബ് ക​ള​ത്തി​ല്‍ സ്വാ​ഗ​ത​വും സ​കീ​ര്‍ വ​ള്ള​ക്ക​ട​വ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DammamU. Sharafali
Next Story