മാപ്സ് ദമ്മാം ലഹരി വിരുദ്ധ ദിനം ആചരിച്ചു
text_fieldsലഹരി വിരുദ്ധ വിഡിയോയുടെ പ്രകാശന ഉദ്ഘാടനം സലീം ജുബാറ നിർവഹിക്കുന്നു
അൽ ഖോബാർ: മാവൂർ ഏരിയ പ്രവാസി സംഘം (മാപ്സ്) ദമ്മാം ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു.അൽ ഖോബാർ സൽക്കാര റെസ്റ്റോറന്റജൽ നടന്ന ചടങ്ങിൽ മാപ്സ് പ്രസിഡന്റ് ദീപക് ദേവദാസ് അധ്യക്ഷത വഹിച്ചു. മാപ്സ് ബാലവേദി അംഗങ്ങളായ നസ്മി ഉസ്മാൻ, ദീക്ഷിത് വരുൺ, അദ്വൈവ് ലെനിഷ്, ഷെഫിൻ സമദ്, ഗായത്രി ദീപക്, ഗാഥാ ദീപക്, സൈന സലീം, നൗഷി ഉസ്മാൻ, ആയിഷ അസ്ലി ജംഷീർ, മുഹമ്മദ് റാസി ഹക്കീം, ഈസാൻ അലി ജയ്സൽ തുടങ്ങിയവർ പങ്കെടുത്ത ലഹരി വിരുദ്ധ വിഡിയോയുടെ പ്രകാശന ഉദ്ഘാടനം മാപ്സ് രക്ഷാധികാരി സലീം ജുബാറ നിർവഹിച്ചു. സെക്രട്ടറി കെ.പി.എ.സമദ് സ്വാഗതവും ജാഫർമാനു നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

