Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമാ​പ്പി​ള​പ്പാ​ട്ട്...

മാ​പ്പി​ള​പ്പാ​ട്ട് ഗാ​യി​ക വി​ള​യി​ൽ ഫ​സീ​ല​ക്ക് ആ​ദ​രം

text_fields
bookmark_border
മാ​പ്പി​ള​പ്പാ​ട്ട് ഗാ​യി​ക വി​ള​യി​ൽ ഫ​സീ​ല​ക്ക് ആ​ദ​രം
cancel
camera_alt

ഗാ​യി​ക വി​ള​യി​ൽ ഫ​സീ​ല​യെ കേ​ര​ള മാ​പ്പി​ള ക​ലാ അ​ക്കാ​ദ​മി ജി​ദ്ദ ചാ​പ്റ്റ​ർ ആ​ദ​രി​ച്ച​പ്പോ​ൾ

ജി​ദ്ദ: പ്ര​ശ​സ്ത മാ​പ്പി​ള​പ്പാ​ട്ട് ഗാ​യി​ക വി​ള​യി​ൽ ഫ​സീ​ല​യെ കേ​ര​ള മാ​പ്പി​ള ക​ലാ അ​ക്കാ​ദ​മി ജി​ദ്ദ ചാ​പ്റ്റ​ർ ആ​ദ​രി​ച്ചു. ‘ഇ​ശ​ൽ പി​രി​ശം’ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ പ്ര​ശ​സ്ത ഗാ​യ​ക​ർ പ​ങ്കെ​ടു​ത്ത മാ​പ്പി​ള ഗാ​ന​മേ​ള​യും അ​ര​ങ്ങേ​റി. ച​ട​ങ്ങ് ജി​ദ്ദ ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം പ്ര​സി​ഡ​ന്റ് പി.​എം. മാ​യി​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ് കെ.​എ​ൻ.​എ. ല​ത്തീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷി​ബു തി​രു​വ​ന​ന്ത​പു​രം, സീ​തി കൊ​ള​ക്കാ​ട​ൻ, അ​ബ്ദു​ല്ല മു​ക്ക​ണ്ണി, ഉ​സ്മാ​ൻ എ​ട​ത്തി​ൽ, മി​ർ​സ ശ​രീ​ഫ്, മ​ജീ​ദ് പു​ക​യൂ​ർ, റ​ഊ​ഫ് തി​രൂ​ര​ങ്ങാ​ടി, ബാ​ദു​ഷ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു.

വി​ള​യി​ൽ ഫ​സീ​ല​ക്കു​ള്ള ഉ​പ​ഹാ​രം കെ.​എ​ൻ.​എ. ല​ത്തീ​ഫും സ്നേ​ഹ​സ​മ്മാ​നം മു​ഷ്താ​ഖ് മ​ധു​വാ​യി​യും കൈ​മാ​റി. വി​ള​യി​ൽ ഫ​സീ​ല​യു​ടെ മാ​പ്പി​ള​പ്പാ​ട്ടു​ക​ൾ അ​വ​രു​ടെ ത​ന്നെ ശ​ബ്ദ​ത്തി​ൽ ഒ​രി​ക്ക​ൽ കൂ​ടി കേ​ട്ട​പ്പോ​ൾ നി​റ​ഞ്ഞ കൈ​യ​ടി​യോ​ടെ​യാ​ണ് സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള സ​ദ​സ്സ് ഗാ​ന​ങ്ങ​ളെ സ്വീ​ക​രി​ച്ച​ത്. ജ​മാ​ൽ പാ​ഷ, മി​ർ​സ ശ​രീ​ഫ്, ബീ​ഗം ഖ​ദീ​ജ, മ​ൻ​സൂ​ർ ഫ​റോ​ക്ക്, മും​താ​സ് അ​ബ്ദു​റ​ഹി​മാ​ൻ, റ​ഹീം കാ​ക്കൂ​ർ, സാ​ദി​ഖ​ലി തു​വ്വൂ​ർ, ഹ​സ​ൻ കൊ​ണ്ടോ​ട്ടി, സാ​ജി​ത എ​ന്നി​വ​രും ഗാ​ന​ങ്ങ​ളാ​ല​പി​ച്ചു. നി​സാ​ർ മ​ട​വൂ​ർ അ​വ​താ​ര​ക​നാ​യി​രു​ന്നു. അ​ബ്ബാ​സ് വേ​ങ്ങൂ​ർ, റ​ഹ്മ​ത്ത​ലി തു​റ​ക്ക​ൽ, അ​നീ​സ്, ഇ​ർ​ഷാ​ദ്, മ​ൻ​സൂ​ർ മൊ​റ​യൂ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഷ്താ​ഖ് മ​ധു​വാ​യി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഹ​സ​ൻ കൊ​ണ്ടോ​ട്ടി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vilayil faseelaMappilapat singer
News Summary - Mappilapat singer Vilayil faseela pays tribute
Next Story