Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവ്യാജ ടിക്കറ്റ്...

വ്യാജ ടിക്കറ്റ് ബുക്കിംഗ് വെബ്സൈറ്റ്; ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കളി കാണാൻ ടിക്കറ്റെടുത്ത നിരവധി പേർക്ക്​ പണം നഷ്ടമായി

text_fields
bookmark_border
വ്യാജ ടിക്കറ്റ് ബുക്കിംഗ് വെബ്സൈറ്റ്; ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കളി കാണാൻ ടിക്കറ്റെടുത്ത നിരവധി പേർക്ക്​ പണം നഷ്ടമായി
cancel

ദമ്മാം: ലോക ഫുട്ബാൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യമായി ദമ്മാമിലെത്തുന്ന കളിക്ക്​ ടിക്കറ്റെടുക്കാൻ ശ്രമിച്ച നിരവധി പേർക്ക്​ പണം നഷ്ടമായി. സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിച്ച വ്യാജ ടിക്കറ്റ് ബുക്കിംഗ് ലിങ്കുകൾ യാഥാർത്ഥ്യമാണെന്ന് കരുതി ടിക്കറ്റെടുക്കാൻ ശ്രമിച്ചവരാണ്​ വെട്ടിലായത്​. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സ്വന്തം ക്ലബ്ബായ 'അൽ നസ്റും', പ്രമുഖ താരനിരയുള്ള ‘ഇതിഫാക്കും’ തമ്മിൽ ശനിയാഴ്ച ​ ദമ്മാം പ്രിൻസ് മുഹമ്മദ് ബിൻ ഫഹദ് സ്​റ്റേഡിയത്തിലാണ്​ മാറ്റുരക്കുന്നത്​.

റൊണാൾഡോയുടെ വരവ്​ കാൽപന്തുകളി പ്രേമികൾക്കിടയിൽ വലിയ ആഹ്ലാദമാണ്​ സൃഷ്​​ടിച്ചത്​. അതുകൊണ്ട്​ തന്നെ മൽസരത്തിന്​ നേരിട്ട്​ സാക്ഷികളാകാൻ കിട്ടിയ അവസരം പരമാവധി പ്രയോജനപ്പെടുത്താൻ അനവധി പേരാണ്​ ടിക്കറ്റുകൾ വാങ്ങാൻ ശ്രമിച്ചത്​. എന്നാൽ ഇത്​ മുന്നിൽ കണ്ട്​ തട്ടിപ്പു സംഘങ്ങൾ വ്യാജ ലിങ്കുകൾ സൃഷ്ടിച്ച്​ പ്രചരിപ്പിക്കുകയായിരുന്നു. റൊണാൾഡോ രണ്ട്​ മാസങ്ങൾക്ക്​ മുമ്പ്​ അൽ ഹസയിലെത്തിയപ്പോൾ ടിക്കറ്റുകൾ അതിവേഗമാണ്​ വിറ്റുപോയത്​. അന്ന്​ നിരവധി പേർക്ക്​ ടിക്കറ്റുകൾ ലഭിക്കാതെ പോയി.

അതുകൊണ്ട്​ തന്നെ ദമ്മാമിൽ നടക്കുന്ന മൽസരത്തിന്‍റെ ടിക്കറ്റുകൾക്ക്​ വേണ്ടി ജാഗ്രതയോടെ കാത്തിരിക്കുകയായിരുന്നു ഫുട്ബാൾ പ്രേമികൾ. സാധാരണ രീതിയിൽ മാച്ച് നടക്കുന്നതിന് 24 മണിക്കൂർ മുമ്പ്​ മാത്രമേ ടിക്കറ്റ് ലിങ്കുകൾ തുറക്കാറുള്ളു. അങ്ങനെയിരിക്കെയാണ്​ ദമ്മാമിലെ മലയാളി കാൽപന്തു കളിക്കാരുടെ കൂട്ടായ്മയായ ‘ഡിഫ’ യുടേതുൾപ്പെടെയുള്ള വാട്​സപ്പ് ഗ്രൂപ്പുകളിൽ ടിക്കറ്റിനുള്ള ലിങ്കുകൾ പ്രത്യക്ഷപ്പെട്ടത്​. അപ്പോൾ തന്നെ പലരും ടിക്കറ്റുകൾ വാങ്ങാൻ ശ്രമിക്കുകയായിരുന്നു.​

ലിങ്ക്​ തുറന്നപ്പോൾ സാധാരണ ലഭ്യമാ​കുന്നതുപോലെ കുടുംബങ്ങൾക്കും, ബാച്ചിലേഴ്​സിനും ഉൾപ്പെടെ വിവിധ കാറ്റഗറിയിലുള്ള സീറ്റുകളുടെ വിവരങ്ങൾ പ്രത്യക്ഷപ്പെട്ടതായി പണം നഷ്ടപ്പെട്ട ഡിഫ മുൻ പ്രസിഡന്റ് കൂടിയായ റഫീഖ്​ കൂട്ടിലങ്ങാടി പറഞ്ഞു. ആദ്യം സീറ്റ്​ ബുക്ക്​ ചെയ്യുകയും പിന്നീട്​ പണം അടക്കുന്നതിനുള്ള ബാങ്കിന്‍റെ പിൻ നമ്പർ സഹിതമുള്ള നടപടികൾ പൂർത്തീകരിക്കുകയും ചെയ്തു. എന്നാൽ പണം ബാങ്കിൽ നിന്ന്​ ട്രാൻസഫർ ആയെങ്കിലും ടിക്കറ്റുകൾ ലഭിച്ചില്ല. അപ്പോഴാണ്​ ലിങ്ക്​ കൂടുതൽ പരിശോധിക്കുന്നത്​. അതിൽ കളിയുടെ തിയതി നൽകിയിരിക്കുന്നത്​ 29 ആണ്​. തുടർന്ന്​ അ​ന്വേഷിച്ചപ്പോഴാണ്​ മറ്റ്​ പലർക്കും പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്​. ഡോളറിലാണ്​ പണം നഷ്ടപ്പെട്ടതെന്ന്​ റഫീഖ്​ പറഞ്ഞു.

നാല് തവണയായി പണം നഷ്ടമായി. ഉടൻ തന്നെ അക്കൗണ്ടിലുണ്ടായിരുന്ന പണം 50 റിയാൽ ഒഴിച്ച്​ ബാക്കിയെല്ലാം പിൻവലിച്ചു. എന്നാൽ തിരികെ വീട്ടിലെത്തിയപ്പോഴേക്കും ബാക്കിവെച്ച 50 റിയാലും നഷ്ടപ്പെട്ടുവെന്നും റഫീഖ്​ പറഞ്ഞു. കിഴക്കൻ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന്​ അനവധി കളിപ്രേമികൾക്ക്​ ഈ തരത്തിൽ പണം നഷ്ടമായി. ഡിഫയുടേതുൾപ്പെടെയുള്ള ഗ്രൂപ്പുകളിൽ വന്നതിനാൽ ഇതിന്‍റെ വിശ്വാസ്യത ആരും സംശയിച്ചില്ല. പണം നഷ്ടപ്പെട്ട വിവരങ്ങൾ വിവിധ ഗ്രൂപ്പുകളിലൂടെ ആളുകളെ അറിയിച്ചിട്ടുണ്ടെന്നും, സ്​പോർട്​സ്​ കൗൺസിലിന്‍റെ പേജിൽ നിന്നല്ലാത്ത ലിങ്കുകൾ വഴിആരും ടിക്കറ്റ്​ വാങ്ങാൻ ശ്രമിക്കരുതെന്നും ഡിഫ പ്രസിഡന്‍റ്​ മുജീബ്​ കളത്തിൽ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballronaldo
Next Story