കേളി കുടുംബ സുരക്ഷപദ്ധതിയിൽ നിരവധിപേർ അംഗങ്ങളായി
text_fieldsകേളി കുടുംബ സുരക്ഷപദ്ധതിയിൽ അറബ്കോ രാമചന്ദ്രൻ ചേർന്നപ്പോൾ
റിയാദ്: കേളി കലാ സാംസ്കാരികവേദി പ്രവാസി മലയാളികൾക്കായി നടപ്പാക്കുന്ന കുടുംബ സുരക്ഷപദ്ധതിയിൽ അംഗമായി പ്രമുഖ പ്രവാസി വ്യാപാരി അറബ്കോ രാമചന്ദ്രനും. അത്തരം കുടുംബങ്ങളെ ചേർത്തുപിടിക്കാൻ കേളി മുൻകൈയെടുത്ത് നടപ്പാക്കുന്ന കുടുംബ സുരക്ഷപദ്ധതി സ്വാഗതാർഹമാണെന്നും ഏതൊരു പ്രവാസിക്കും ചേരാൻ കഴിയുന്ന പദ്ധതിയിൽ അംഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും രാമചന്ദ്രൻ പറഞ്ഞു. തന്റെ സ്ഥാപനത്തിലെ മുഴുവൻ മലയാളികളെയും പദ്ധതിയുടെ ഭാഗമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുലൈ ഏരിയ രക്ഷാധികാരി സമിതി സെക്രട്ടറി അനിരുദ്ധൻ കീച്ചേരി, ഏരിയ സെക്രട്ടറി ഹാഷിം കുന്നത്തറ, ഏരിയ വൈസ് പ്രസിഡൻറ് സുനിൽ, ജോ.ട്രഷറര്‍ അയ്യൂബ് ഖാൻ, ഏരിയകമ്മിറ്റി അംഗം ഇസ്മാഈൽ, ടവർ യൂനിറ്റ് പ്രസിഡൻറ് അശോക് കുമാർ എന്നിവർ നേതൃത്വം നൽകി.
കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേളി കലാസാംസ്കാരിക വേദി ചാരിറ്റബിൾ സൊസൈറ്റിയാണ് നടപ്പാക്കുന്നത്. 1,250 ഇന്ത്യൻ രൂപ അടച്ച് അംഗമാകുന്ന ഒരാൾക്ക് ഒരു വർഷത്തെ പരിരക്ഷയാണ് കേളി നൽകുന്നത്. പദ്ധതി കാലയളവിൽ പ്രവാസം അവസാനിപ്പിച്ചാലും കാലാവധി തീരുന്നതുവരെ പരിരക്ഷ ലഭിക്കും. ആദ്യ വർഷം എന്ന നിലയിൽ കുടുംബത്തിന് മൂന്നു ലക്ഷം രൂപയാണ് പരിരക്ഷയായി പ്രഖ്യാപിച്ചിട്ടുള്ളത്. തുടർ വർഷങ്ങളിൽ വിവിധ ചികിത്സ സഹായങ്ങളും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. പദ്ധതിയിൽ ചേരാൻ കേളി പ്രവർത്തകരുമായോ, ഓൺലൈനായോ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

