Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് നിരവധി പേർ അറസ്​റ്റിൽ

text_fields
bookmark_border
drug seized
cancel

അൽ ഖോബാർ: കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തുടനീളം നടന്ന റെയ്‌ഡിൽ നിരവധി പേരെ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് സൗദി അധികൃതർ അറസ്​റ്റ്​ ചെയ്തു. ജിസാൻ മേഖലയിലെ അൽ അർദ ഗവർണറേറ്റിലെ അതിർത്തി സേന പട്രോളിങ്ങിനിടെ മയക്കുമരുന്നുമായി 11 യമൻ പൗരന്മാരെ പിടികൂടി. ഇവരിൽ നിന്നും 60 കിലോ ലഹരി വസ്തുക്കൾ കണ്ടെടുത്തു.

അൽ ദായർ ഗവർണറേറ്റിൽ തന്നെ ഒരു വാഹനത്തിൽ 237 കിലോ ‘ഗാത്ത്’ ഒളിപ്പിച്ച നിലയിൽ രണ്ടുപേരെ സുരക്ഷാ പട്രോളിങ്​ സംഘം അറസ്​റ്റ്​ ചെയ്തു. ഹാഷിഷ് വിറ്റതിന് അസീർ മേഖലയിൽ ഒരാളെയും മെത്താംഫെറ്റാമൈൻ, ആംഫെറ്റാമൈൻ എന്നിവ വിൽപന നടത്തിയ മറ്റൊരാളെയും ഖസീം പ്രവിശ്യയിൽ അറസ്​റ്റ്​ ചെയ്തു.

പിടിയിലായ എല്ലാവരെയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്. പ്രാഥമിക നിയമനടപടികൾ പൂർത്തീകരിച്ച് പിടികൂടിയ മയക്കുമരുന്നുകൾ അധികൃതർക്ക് കൈമാറി.

ലഹരി കടത്ത് ശ്രദ്ധയിൽപെട്ടാൽ 1910@zatca.gov.sa എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുകയോ 1910, +966114208417 എന്ന നമ്പറുകളിലോ അധികൃതരെ ബന്ധപ്പെടാം. വിവരം നൽകുന്നവരുടെ ഉറവിടം രഹസ്യമാക്കിവെക്കുകയും പാരിതോഷികം നൽകുകയും ചെയ്യും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Many people arrested for drug-related crimes
Next Story