‘മനുഷ്യ ഭൂപടം’ നാടകത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു
text_fieldsറിയാദ് കലാഭവന്റെ പുതിയ നാടകം ‘മനുഷ്യ ഭൂപടം’
പോസ്റ്റർ പ്രകാശന ചടങ്ങിൽനിന്ന്
റിയാദ്: റിയാദ് കലാഭവന്റെ എട്ടാം വാർഷികത്തോട് അനുബന്ധിച്ചു നടത്തുന്ന നാടകം ‘മനുഷ്യ ഭൂപട’ത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. റിയാദ് എക്സിറ്റ് 18 ലെ ഇസ്തിറാഹയിൽ നടന്ന ചടങ്ങിൽ സാമൂഹിക പ്രവർത്തകൻ സനൂപ് പയ്യന്നൂർ പ്രകാശനം നിർവഹിച്ചു.
നാടക സംവിധായകൻ ജയൻ തിരുമലയാണ് രചനയും സംവിധാനവും നിർവഹിക്കുന്നത്. ചെയർമാൻ ഷാരോൺ ഷെരീഫ് അധ്യക്ഷത വഹിച്ചു. മാപ്പിളപ്പാട്ട് ഗായകൻ നൂർഷാ വയനാട് മെമ്പർഷിപ് ഐ.ഡി കാർഡ് വിതരണം ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ഷാജഹാൻ കല്ലമ്പലം ഏറ്റുവാങ്ങി.
വൈസ് ചെയർമാൻ നാസർ ലെയ്സ്, സാമൂഹിക പ്രവർത്തകൻ നാസർ കല്ലറ, പ്രോഗ്രാം കൺവീനർ രാജു പാലക്കാട്, പ്രോഗ്രാം കോഓഡിനേറ്റർ നാസർ വണ്ടൂർ, ആർട്സ് കൺവീനർ അഷറഫ് വാഴക്കാട്, മീഡിയ കൺവീനർ സജീർ ചിതറ, നൗഫൽ എന്നിവർ സംസാരിച്ചു. സത്താർ മാവൂർ, ഷിബു ജോർജ്, നജീബ്, അസീസ്, പ്രജീഷ്, മുഹമ്മദ് നിസാമുദീൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
സെക്രട്ടറി അലക്സ് കൊട്ടാരക്കര സ്വാഗതവും ട്രഷറർ കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.

