Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്ര​വാ​സ നാ​ട​ക​വേ​ദി​ക​ളി​ൽ ശ്ര​ദ്ധേ​യ​നാ​യി മ​നോ​ജ് കാ​ല​ടി; ക​ലാ​രം​ഗ​ത്തെ മി​ക​വി​ന് ജു​ബൈ​ൽ ഒ.​ഐ.​സി.​സി​യു​ടെ ആ​ദ​രം

text_fields
bookmark_border
പ്ര​വാ​സ നാ​ട​ക​വേ​ദി​ക​ളി​ൽ ശ്ര​ദ്ധേ​യ​നാ​യി മ​നോ​ജ് കാ​ല​ടി; ക​ലാ​രം​ഗ​ത്തെ മി​ക​വി​ന് ജു​ബൈ​ൽ ഒ.​ഐ.​സി.​സി​യു​ടെ ആ​ദ​രം
cancel

ജു​ബൈ​ൽ: പ്ര​വാ​സി നാ​ട​ക​രം​ഗ​ത്തും ഏ​ക​പാ​ത്ര നാ​ട​ക അ​വ​ത​ര​ണ​ത്തി​ലും ന​ൽ​കി​യ മി​ക​ച്ച സം​ഭാ​വ​ന​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത് കാ​ഥി​ക​നും ക​വി​യു​മാ​യ മ​നോ​ജ് കാ​ല​ടി​യെ ഒ.​ഐ.​സി.​സി ജു​ബൈ​ൽ ഏ​രി​യ ക​മ്മി​റ്റി ആ​ദ​രി​ച്ചു. ഓ​ണം - സൗ​ദി ദേ​ശീ​യ ദി​ന ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി സി​റ്റി ഫ്ല​വ​ർ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ വെ​ച്ച് സം​ഘ​ട​ന​യു​ടെ ഉ​പ​ഹാ​രം ജു​ബൈ​ൽ ഒ.​ഐ.​സി.​സി പ്ര​സി​ഡ​ന്റ് ന​ജീ​ബ് ന​സീ​ർ മ​നോ​ജി​ന് സ​മ്മാ​നി​ച്ചു. കേ​ര​ള ഗ​വ​ണ്മെ​ന്റ് ആ​രം​ഭി​ച്ച ‘ഓ​പ്പ​റേ​ഷ​ൻ തു​ഫാ​ൻ’ ല​ഹ​രി വി​രു​ദ്ധ ഓ​പ്പ​റേ​ഷ​ന് പി​ന്തു​ണ​യു​മാ​യി ജു​ബൈ​ൽ ഒ.​ഐ.​സി.​സി ന​ട​ത്തി വ​രു​ന്ന ല​ഹ​രി വി​രു​ദ്ധ കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി മ​നോ​ജ് കാ​ല​ടി​യു​ടെ 'ര​ണ്ടാ​മൂ​ഴം' എ​ന്ന ഏ​ക​പാ​ത്ര നാ​ട​ക​വും അ​ര​ങ്ങേ​റി.

ജു​ബൈ​ൽ ഏ​രി​യ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ൽ​സ​ൺ പാ​നാ​യി​ക്കു​ളം സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​രു​ൺ ക​ല്ല​റ ന​ന്ദി​യും പ​റ​ഞ്ഞു. ശി​ഹാ​ബ് കാ​യം​കു​ളം, വി​ൽ​സ​ൺ ത​ട​ത്തി​ൽ, ,ലി​ബി ജെ​യിം​സ് , അ​ജ്മ​ൽ താ​ഹ , പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ അ​ൻ​ഷാ​ദ് ആ​ദം, ഷ​മീം, വൈ​ശാ​ഖ്, മ​നോ​ജ്, ഷാ​ജി​ദ് കാ​ക്കൂ​ർ, നി​തി​ൻ, ജെ​യിം​സ് കൈ​പ്പ​ള്ളി​ൽ , എ​ൻ.​പി.​റി​യാ​സ്, ന​ജു​മു​നി​സ്സ റി​യാ​സ്, ദി​വ്യ മ​നോ​ജ് , പ്രി​യ അ​രു​ൺ , ഷ​ലൂ​ജ ശി​ഹാ​ബ്, ജ്യോ​തി​ഷ്, അ​നി​ൽ ക​ണ്ണൂ​ർ , അ​ബ്ദു​ൽ റ​ഷീ​ദ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

മ​നോ​ജി​ന്റെ ഏ​റ്റ​വും പു​തി​യ നാ​ട​ക​മാ​യ 'ഇ​ന്ന​ലെ പെ​യ്ത​മ​ഴ​യി​ൽ' 2026 ഒ​ക്ടോ​ബ​ർ ഒ​മ്പ​തി​ന് അ​ര​ങ്ങി​ലെ​ത്തും. 'ചാ​വു​നി​ല​ങ്ങ​ൾ' എ​ന്ന മ​റ്റൊ​രു നാ​ട​ക​വും അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്നു​ണ്ട്. ല​ഹ​രി​വി​പ​ത്തി​നെ​തി​രെ പ്ര​വാ​സി സ​മൂ​ഹ​ത്തി​ൽ ജാ​ഗ്ര​ത വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ബാ​ബു പ​ള്ളാ​ശ്ശേ​രി​യു​ടെ ര​ച​ന​യി​ൽ പു​റ​ത്തി​റ​ങ്ങി​യ 'ര​ണ്ടാ​മൂ​ഴം' എ​ന്ന ഏ​ക​പാ​ത്ര നാ​ട​കം സൗ​ദി​യി​ലും നാ​ട്ടി​ലു​മാ​യി ഇ​തി​ന​കം നി​ര​വ​ധി വേ​ദി​ക​ളി​ൽ അ​വ​ത​രി​പ്പി​ച്ചു ക​ഴി​ഞ്ഞു. പ​ഠ​ന​ത്തി​ലും പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ലും തി​ള​ങ്ങി​യ യു​വാ​വി​ന്റെ ജീ​വി​തം ല​ഹ​രി​മൂ​ലം ത​ക​രു​ന്ന​ത് പ്ര​മേ​യ​മാ​ക്കി​യ നാ​ട​കം ല​ഹ​രി​യു​ടെ ആ​പ​ത്തു​ക​ൾ ആ​ഴ​ത്തി​ൽ വ​ര​ച്ചു​കാ​ട്ടു​ന്നു​ണ്ട്.

ക​ഥാ​പ്ര​സം​ഗ രം​ഗ​ത്തു​നി​ന്നാ​ണ് മ​നോ​ജി​ന്റെ ക​ലാ​സ​ഞ്ചാ​ര​ത്തി​ന്റെ തു​ട​ക്കം. സ്കൂ​ൾ പ​ഠ​ന​കാ​ല​ത്ത് അ​ഞ്ചാം ക്ലാ​സി​ൽ 'ച​ങ്ങാ​ലി​പ്രാ​വ്', ഹൈ​സ്കൂ​ൾ ത​ല​ത്തി​ൽ 'സോ​ള​മ​ൻ രാ​ജാ​വി​ന്റെ നീ​തി​ക്കാ​യി വാ​ഴു​ന്ന​ത്' എ​ന്നീ ക​ഥാ​പ്ര​സം​ഗ ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചാ​ണ് ക​ലാ​രം​ഗ​ത്ത് ശ്ര​ദ്ധേ​യ​നാ​യ​ത്. തു​ട​ർ​ന്ന് ശി​വ​രാ​ത്രി ദി​ന​ത്തി​ൽ നാ​ട്ടി​ലെ ക്ഷേ​ത്ര​ത്തി​ൽ ക​ഥാ​പ്ര​സം​ഗം അ​വ​ത​രി​പ്പി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​തോ​ടെ​യാ​ണ് ഈ ​മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​കു​ന്ന​ത്. നി​ത്യ​ജീ​വി​താ​നു​ഭ​വ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി ക​വി​ത​ക​ളും എ​ഴു​താ​റു​ള്ള ഇ​ദ്ദേ​ഹ​ത്തി ന്റെ '​ശി​ല പി​ള​ർ​ത്തു​ന്ന വേ​രു​ക​ൾ' എ​ന്ന ക​വി​താ സ​മാ​ഹാ​രം 2023-ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.

കേ​ര​ള ആ​ർ​ട്ടി​സ്റ്റ് ആ​ൻ​ഡ് റൈ​റ്റേ​ഴ്സ് വൈ​ലോ​പ്പി​ള്ളി സ്ട്രീ​റ്റ് ഫെ​ലോ​ഷി​പ്പ്, ഓ​ൾ ഇ​ന്ത്യ ഫാ​ർ​മ​സി​സ്റ്റ് അ​സോ​സി​യേ​ഷ​ൻ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ അ​ക്ഷ​ര​ര​ത്ന പു​ര​സ്കാ​രം, ആ​ശ്ര​യ കാ​സ​ർ​കോ​ട് അ​ക്ഷ​ര​ദീ​പം പു​ര​സ്കാ​രം തു​ട​ങ്ങി നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ൾ മ​നോ​ജി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. മ​ല​പ്പു​റം എ​ട​പ്പാ​ൾ കാ​ല​ടി സ്വ​ദേ​ശി​യാ​യ മ​നോ​ജ്, ജു​ബൈ​ൽ ജി​ദ്ദ സ്ട്രീ​റ്റി​ലെ 'അ​ൽ റ​യാ​ൻ ക​ർ​ട്ട​ൻ​സ്' എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. വി​ദ്യ​യാ​ണ് ഭാ​ര്യ. വി​ദ്യാ​ർ​ഥി​നി​യാ​യ അ​മേ​യ മ​ക​ളാ​ണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Manoj Kalady Honored Abroad
Next Story