Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​നോ​ഹ​ര​ൻ...

മ​നോ​ഹ​ര​ൻ നെ​ല്ലി​ക്ക​ൽ കേ​ളി കു​ടും​ബ​സ​ഹാ​യ ഫ​ണ്ട് കൈ​മാ​റി

text_fields
bookmark_border
fund allowed
cancel

റാ​ന്നി: റി​യാ​ദ് കേ​ളി ക​ലാ​സാം​സ്കാ​രി​ക​വേ​ദി​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നും ന്യൂ ​സ​നാ​ഇ​യ്യ ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​ൺ​വീ​ന​റു​മാ​യി​രു​ന്ന മ​നോ​ഹ​ര​ൻ നെ​ല്ലി​ക്ക​ലി​​ന്റെ കു​ടും​ബ​സ​ഹാ​യ ഫ​ണ്ട്, സി.​പി.​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും മു​ൻ എം.​എ​ൽ.​എ​യു​മാ​യ രാ​ജു ഏ​ബ്ര​ഹാം, ല​ക്ഷ്മി മ​നോ​ഹ​ര​ന് കൈ​മാ​റി.

ര​ക്താ​തി​സ​മ്മ​ർ​ദം കാ​ര​ണം ത​ല​യി​ൽ ര​ക്ത​സ്രാ​വം സം​ഭ​വി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് മ​നോ​ഹ​ര​ൻ നെ​ല്ലി​ക്ക​ൽ ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​ൽ മ​രി​ച്ച​ത്. കേ​ളി​യി​ൽ അം​ഗ​മാ​യി​രി​ക്കെ മ​രി​ക്കു​ന്ന​വ​രു​ടെ കു​ടും​ബ​ത്തി​ന് ന​ൽ​കി​വ​രു​ന്ന സ​മാ​ശ്വാ​സ നി​ധി​യാ​ണ് കു​ടും​ബ സ​ഹാ​യ ഫ​ണ്ടു​ക​ൾ.

പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ളി ന്യൂ​സ​നാ​ഇ​യ്യ ഏ​രി​യ മു​ൻ ര​ക്ഷാ​ധി​കാ​രി അം​ഗം ജോ​ർ​ജ് വ​ർ​ഗീ​സ് ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. ജോ​യ​ൻ​റ് സെ​ക്ര​ട്ട​റി സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ഷി​ബു തോ​മ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. സി.​പി.​എം റാ​ന്നി ഏ​രി​യ സെ​ക്ര​ട്ട​റി ശി​വ​ൻ​കു​ട്ടി, പ​ഴ​വ​ങ്ങാ​ടി ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സു​രേ​ന്ദ്ര​ൻ, പ്ര​വാ​സി സം​ഘം പ​ത്ത​നം​തി​ട്ട ജി​ല്ല പ്ര​സി​ഡ​ൻ​റ് ജേ​ക്ക​ബ് മാ​ത്യു, കേ​ളി​യു​ടെ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി മു​ൻ ക​ൺ​വീ​ന​ർ കെ.​ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി മു​ൻ അം​ഗം സ​തീ​ഷ് കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fundhanded over
News Summary - Manoharan Nellikal- Keli Kudumbasahaya Fund handed over
Next Story