Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘മണ്ണാങ്കട്ടയും...

‘മണ്ണാങ്കട്ടയും കരിയിലയും’ മനുഷ്യബന്ധത്തിെൻറ പാഠം; കലഹങ്ങൾക്ക് കാരണം പരസ്പരം അറിവില്ലായ്മ: ജോസഫ് അതിരുങ്കൽ

text_fields
bookmark_border
‘മണ്ണാങ്കട്ടയും കരിയിലയും’ മനുഷ്യബന്ധത്തിെൻറ പാഠം; കലഹങ്ങൾക്ക് കാരണം പരസ്പരം അറിവില്ലായ്മ: ജോസഫ് അതിരുങ്കൽ
cancel
camera_alt

പ്രിയദർശിനി പബ്ലിക്കേഷൻസ് സൗദി ചാപ്റ്റർ സാഹിത്യ സംഗമത്തിൽ ജോസഫ് അതിരുങ്കൽ സംസാരിക്കുന്നു

റിയാദ്: സമൂഹത്തിൽ കലഹങ്ങളും ആന്തരിക സംഘർഷങ്ങളും ഉടലെടുക്കുന്നതിന് പ്രധാന കാരണം മനുഷ്യർ പരസ്പരം അറിയാനും മനസ്സിലാക്കാനും ശ്രമിക്കാത്തതാണെന്ന് എഴുത്തുകാരൻ ജോസഫ് അതിരുങ്കൽ അഭിപ്രായപ്പെട്ടു.പ്രിയദർശിനി പബ്ലിക്കേഷൻസ് സൗദി ചാപ്റ്റർ റിയാദിൽ സംഘടിപ്പിച്ച ‘എഴുത്തുകളും പുസ്തകങ്ങളും - ജോസഫിെൻറ എഴുത്തുലോകം’ എന്ന സാഹിത്യ സംഗമത്തിൽ എഴുത്തനുഭവങ്ങൾ പങ്കുവെക്കുകയായിരുന്നു അദ്ദേഹം.

മലയാളി സമൂഹം കാലങ്ങളായി കേട്ടുവരുന്ന ‘മണ്ണാങ്കട്ടയും കരിയിലയും’ എന്ന കഥയെ ഉദ്ധരിച്ചുകൊണ്ടാണ് ജോസഫ് അതിരുങ്കൽ തെൻറ നിരീക്ഷണം വിശദീകരിച്ചത്. മണ്ണാങ്കട്ടയുടെ മുകളിലാണ് കരിയിലയെങ്കിൽ മഴ പെയ്യുമ്പോൾ മണ്ണാങ്കട്ട അലിഞ്ഞുപോകാതെ കരിയില സംരക്ഷിക്കും. മറിച്ച്, മണ്ണാങ്കട്ടയ്ക്ക് അടിയിലാണ് കരിയിലയെങ്കിൽ കഠിനമായ കാറ്റിൽ കരിയില പറന്നുപോകാതെ മണ്ണാങ്കട്ട കാത്തുസൂക്ഷിക്കും. പരസ്പരം ഇങ്ങനെ ചേർത്തുപിടിച്ചാലേ മനുഷ്യന് മുന്നോട്ട് പോകാനാകൂ എന്ന വലിയ ദാർശനിക സത്യമാണ് ഈ കഥ മുന്നോട്ടുവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഥകൾ ഇല്ലാതായാൽ മനുഷ്യൻ തന്നെ ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാഹിത്യ സംഗമത്തിൽ സൗദി കോഓഡിനേറ്റർ നൗഫൽ പാലക്കാടൻ അധ്യക്ഷത വഹിച്ചു. റഷീദ് കൊളത്തറ പരിപാടി ഉദ്ഘാടനം ചെയ്തു. രഘുനാഥ് പരശ്ശിനിക്കടവ് ആമുഖ പ്രഭാഷണം നടത്തി. ബി.ആർ. വിപിൻ, സുരേഷ് ശങ്കർ, സലിം പള്ളിയിൽ, വി.ജെ. നസറുദ്ദീൻ, അബ്ദുല്ല വല്ലാഞ്ചിറ, ശിഹാബ് കൊട്ടുകാട്, ജോമോൻ സ്റ്റീഫൻ, ജയൻ കൊടുങ്ങല്ലൂർ, സുരേഷ് ലാൽ, നജീം കൊച്ചുകലുങ്ക്, അൻസാർ, ഖമർ ബാനു അബ്ദുസ്സലാം, നിഖില സമീർ, സത്താർ താമരത്ത്, യഹിയ കൊടുങ്ങല്ലൂർ, അജ്മൽ എന്നിവർ സംസാരിച്ചു. ഹിബ അബ്ദുസ്സലാം മാധവിക്കുട്ടിയെ കുറിച്ചുള്ള കവിത ആലപിച്ചു. ഷിബു ഉസ്മാൻ സ്വാഗതവും സക്കീർ ദാനത്ത് നന്ദിയും പറഞ്ഞു.

പരിപാടിക്ക് സജീർ പൂഞ്ചുറ, സൈഫ് കായംകുളം, ഷംനാദ് കരുനാഗപ്പള്ളി, അമീർ പട്ടണത്ത്, അസ്ക്കർ കണ്ണൂർ, വിനീഷ് ഒതായി, ജലീൽ ആലപ്പുഴ, നാസർ വലപ്പാട്, ബഷീർ കോട്ടയം, സൈനുദ്ധീൻ, ഹരീന്ദ്രൻ കണ്ണൂർ, ഹാഷിം പാപ്പിനിശ്ശേരി, ഷംസീർ ഷാസ്, ജംഷീർ ചെറുവണ്ണൂർ, അഷ്റഫ് പെരിന്തൽമണ്ണ, ഇസ്മായിൽ പുളിക്കൽ എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi NewsgulfnewsRIYAD
News Summary - 'Mannankattayum Kariyilayum' is a lesson in human relationships; lack of mutual understanding is the reason for conflicts: Joseph Athirunkal
Next Story