പെരിന്തൽമണ്ണ കെ.എം.സി.സി ലീഡേഴ്സ് മീറ്റ്
text_fieldsപെരിന്തൽമണ്ണ മണ്ഡലം കെ.എം.സി.സി ജിദ്ദ കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റ് അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: കെ.എം.സി.സി പെരിന്തൽമണ്ണ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ടി.എൻ. പുരം മഹമ്മദാലി അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി സെക്രേട്ടറിയറ്റ് അംഗം നാസർ വെളിയങ്കോട് മുഖ്യ പ്രഭാഷണം നടത്തി.
വി.പി. മുസ്തഫ, സീതി കോളക്കാടൻ, ജലീൽ ഒഴുകൂർ, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, ഹുസൈൻ കരിങ്കറ, ലത്തീഫ് കാപ്പുങ്ങൽ, അബു കട്ടുപാറ, മണി തൂത എന്നിവർ സംസാരിച്ചു. മെഡിക്കൽ ഹെൽത്ത് ഇൻഷുറൻസ് സ്കീമുകളെക്കുറിച്ച് നഹാസ് ക്ലാസെടുത്തു. അഷ്റഫ് താഴേക്കോട് സ്വാഗതവും റഷീദ് കീഴിശ്ശേരി നന്ദിയും പറഞ്ഞു. നാസർ പാക്കത്ത് ഖിറാഅത്ത് നടത്തി. പരിപാടിയോടനുബന്ധിച്ച് വിവിധ കായിക മത്സരങ്ങളും നടന്നു.

