മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി യോഗം
text_fieldsമഞ്ചേശ്വരം കെ.എം.സി.സിയുടെ വൃക്കരോഗിക്കുള്ള ധനസഹായം സെക്രട്ടറി ഇസ്ഹാഖ് ഫാൽക്കൺ പ്രസിഡന്റ് മജീദ് സോങ്കലിന് കൈമാറുന്നു
റിയാദ്: കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ യോഗം സെൻട്രൽ കമ്മിറ്റി ഓഫിസിൽ ചേർന്നു. കാസർകോട് ജില്ല ജനറല്‍ സെക്രട്ടറി അഷ്റഫ് മീപ്രി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മജീദ് സോങ്കൽ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ഇസ്ഹാഖ് ഫാൽക്കൺ സ്വാഗതം പറഞ്ഞു. കെ.എം.സി.സി അംഗത്വം കാമ്പയിനും സുരക്ഷ പദ്ധതിയെയും ജനങ്ങളിൽ എത്തിച്ചു ബോധവൽക്കരണം നടത്താൻ യോഗം തീരുമാനിച്ചു. സെപ്റ്റംബറിൽ ഇസ്തിറാഹയിൽ പൊതുപരിവാടി സംഘടിപ്പിക്കാനും തീരുമാനിച്ചു.
മണ്ഡലം കമ്മിറ്റി സ്വരൂപിച്ച മീഞ്ച പഞ്ചായത്തിലെ വൃക്കരോഗം മൂലം ബുദ്ധിമുട്ടുന്നയാളുടെ ചികിത്സ സഹായത്തിനുള്ള ഫണ്ട് സെക്രട്ടറി ഇസ്ഹാഖ് ഫാൽക്കൺ പ്രസിഡന്റ് മജീദ് സോങ്കലിന് കൈമാറി.ചെയർമാൻ ഇബ്രാഹിം ഗുഡ്ഡെകേറി, മുഖ്യരക്ഷധികാരി കുഞ്ഞി കരകണ്ടം, നാഷനൽ കമ്മിറ്റി ഭാരവാഹി റഹിം സോങ്കൽ എന്നിവർ സംസാരിച്ചു. മുൻഷാദ് മിയപ്പതവ് ഖിറാഅത്ത് നടത്തി. ട്രഷറർ മുസ്തഫ പാണ്ടിയാൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

