Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സന്ദർശന വിസയിലെത്തിയ മഞ്ചേരി സ്വദേശി റിയാദിൽ നിര്യാതനായി
text_fieldsbookmark_border
റിയാദ്: സന്ദർശന വിസയിലെത്തിയ മലയാളി റിയാദിൽ നിര്യാതനായി. മലപ്പുറം മഞ്ചേരി ആശുപത്രിപ്പടി സ്വദേശിയും ഇപ്പോൾ മുള്ളമ്പാറ ശാന്തിഗ്രാമിൽ കിതാടിയിൽ വീട്ടിൽ താമസക്കാരനുമായ അബൂബക്കർ ഹുസൈൻ (58) റിയാദ് ശുമൈസി ആശുപത്രിയിലാണ് മരിച്ചത്.
സന്ദർശന വിസയിൽ ഒരു മാസം മുമ്പാണ് അദ്ദേഹം നാട്ടിൽ നിന്ന് വന്നത്. അതിനിടെ രോഗബാധിതനാവുകയും ശുമൈസി കിങ് സഊദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. പിതാവ്: ഹുസൈൻ സാറ്റ്. മാതാവ്: ആമിന. ഭാര്യ: സകീന. മക്കൾ: നജ്മൽ, അനീഷ്, കദീജ മുംതാസ്, ഡോ. ഹന്നത്ത് ബേബി. മൃതദേഹം റിയാദിൽ ഖബറടക്കും.
റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ജുനൈദ് താനൂർ, ബാബു മഞ്ചേരി, സകീർ മേലാക്കം എന്നിവരുടെ നേതൃത്വത്തിൽ മരണാനന്തര നിയമനടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
Next Story

