Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനാട്ടിൽ പോകാൻ...

നാട്ടിൽ പോകാൻ കാത്തിരുന്ന മഞ്ചേരി സ്വദേശി റിയാദിൽ നിര്യാതനായി

text_fields
bookmark_border
manjeri-death-riyadh
cancel
camera_alt????????? ??????

റിയാദ്​: നാട്ടിൽ പോകാൻ എംബസിയിൽ രജിസ്​റ്റർ ചെയ്​ത്​ കാത്തിരുന്ന മലയാളി റിയാദിൽ നിര്യാതനായി. മലപ്പുറം മഞ്ചേരി എളങ്കൂർ ചെറുവട്ടി സ്വദേശി ചെങ്ങരായി അബ്​ദുല്ല കുട്ടി (60) ആണ്​ മരിച്ചത്​. 

റിയാദ്​ ഉമ്മുൽ ഹമാമിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു. ലോക്​ഡൗണിന്​ തൊട്ടുമുമ്പാണ്​​ നാട്ടിൽനിന്ന്​ അവധി കഴിഞ്ഞുവന്നത്​. ലോക്​ഡൗണിനെ തുടർന്ന്​ ജോലിയില്ലാതായതോടെ നാട്ടിൽ പോകാൻ തീരുമാനിക്കുകയും എംബസിയിൽ രജിസ്​റ്റർ ചെയ്യുകയുമായിരുന്നു. 

ഭാര്യ: സക്കീന. മക്കളില്ല. റിയാദിൽ ഖബറടക്കാനുള്ള നടപടിക്രമങ്ങളുമായി കെ.എം.സി.സി ജീവകാരുണ്യ ചെയർമാൻ സിദ്ദീഖ് തുവ്വൂർ, റിയാദ് എളങ്കൂർ കൂട്ടായ്മ ഭാരവാഹികളും രംഗത്തുണ്ട്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathmanjerisaudi arabiagulf newsriyadh
News Summary - manjeri native died in riyadh
Next Story