Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ണി​പ്പൂ​ർ:...

മ​ണി​പ്പൂ​ർ: ബി.​ജെ.​പി​ക്ക് കു​ട​പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്കു​ള്ള മു​ന്ന​റി​യി​പ്പ് -കെ.​പി. അ​ബ്​​ദു​ൽ മ​ജീ​ദ്

text_fields
bookmark_border
മ​ണി​പ്പൂ​ർ: ബി.​ജെ.​പി​ക്ക് കു​ട​പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്കു​ള്ള മു​ന്ന​റി​യി​പ്പ് -കെ.​പി. അ​ബ്​​ദു​ൽ മ​ജീ​ദ്
cancel
camera_alt

ഒ.​ഐ.​സി.​സി ജി​ദ്ദ​യു​ടെ ആ​ദ്യ​ഘ​ട്ട അം​ഗ​ത്വ വി​ത​ര​ണോ​ദ്​​ഘാ​ട​നം കെ.​പി.​സി.​സി സെ​ക്ര​ട്ട​റി കെ.​പി. അ​ബ്​​ദു​ൽ മ​ജീ​ദ് നി​ർ​വ​ഹി​ക്കു​ന്നു

ജി​ദ്ദ: ‘ബേ​ഠീ ബ​ച്ഛാ​വോ, ബേ​ഠീ പ​ഠാ​വോ...’ എ​ന്നി​ങ്ങ​നെ പു​ത്രി​മാ​രെ ര​ക്ഷി​ക്കു​മെ​ന്ന്​ അ​ർ​ഥം വ​രു​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി​യ​വ​ർ, മ​ണി​പ്പൂ​രി​ൽ സ്ത്രീ​ക​ളെ കൂ​ട്ട​മാ​യി അ​പ​മാ​നി​ക്കു​ന്ന​വ​ർ​ക്ക്​ മൗ​നാ​നു​വാ​ദ സാ​ഹ​ച​ര്യം ഒ​രു​ക്കു​ക​യാ​ണെ​ന്ന് കെ.​പി.​സി.​സി സെ​ക്ര​ട്ട​റി കെ.​പി. അ​ബ്​​ദു​ൽ മ​ജീ​ദ് പ​റ​ഞ്ഞു. ഒ.​ഐ.​സി.​സി സൗ​ദി വെ​സ്​​റ്റേ​ൺ (ജി​ദ്ദ) റീ​ജ​ന​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അം​ഗ​ത്വ കാ​ർ​ഡു​ക​ളു​ടെ ആ​ദ്യ​ഘ​ട്ട വി​ത​ര​ണം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബി.​ജെ.​പി​ക്ക് കു​ട​പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്കു​ള്ള മു​ന്ന​റി​യി​പ്പാ​ണ് രാ​ജ്യ​ത്തി​​ന്‍റെ വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ആ​ദ്യ അം​ഗ​ത്വ കാ​ർ​ഡ് സീ​നി​യ​ർ നേ​താ​വ് ചെ​മ്പ​ൻ അ​ബ്ബാ​സി​ന് കൈ​മാ​റി.

റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ കെ.​ടി.​എ. മു​നീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ്യ​ത്ത് തൊ​ഴി​ലി​ല്ലാ​യ്മ​യും പ​ട്ടി​ണി​യും വ​ർ​ധി​ക്കു​​മ്പോ​ൾ അ​വ ച​ർ​ച്ച​യാ​കാ​തെ​യി​രി​ക്കാ​ൻ, ഏ​ക സി​വി​ൽ കോ​ഡ് പോ​ലു​ള്ള അ​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് മാ​ധ്യ​മ സ​ഹാ​യ​ത്തോ​ടെ ജ​ന​ങ്ങ​ളി​ൽ ഭീ​തി പ​ര​ത്തു​ക​യാ​ണെ​ന്ന്​ മു​നീ​ർ പ​റ​ഞ്ഞു. ചെ​മ്പ​ൻ അ​ബ്ബാ​സ്, അ​ലി തേ​ക്കു​തൊ​ട്, നൗ​ഷാ​ദ് അ​ടൂ​ർ, സി.​സി. ഷം​സു, അ​സ്ഹ​ബ് വ​ർ​ക്ക​ല, റോ​ബി​ൻ കൊ​ല്ലം, അ​നി​ൽ കു​മാ​ർ പ​ത്ത​നം​തി​ട്ട, സ​ഹീ​ർ മാ​ഞ്ഞാ​ലി, ഇ​ർ​ഷാ​ദ് ആ​ല​പ്പു​ഴ, ശ​രീ​ഫ് അ​റ​ക്ക​ൽ, ഉ​ണ്ണി​മേ​നോ​ൻ പാ​ല​ക്കാ​ട്, ജ​നീ​ഷ് കാ​ളി​കാ​വ്, ഹു​സൈ​ൻ ചു​ള്ളി​യോ​ട്, അ​നി​ൽ ബാ​ബു അ​മ്പ​ല​പ​ള്ളി, റ​ഫീ​ഖ് മൂ​സ ഇ​രി​ക്കൂ​ർ, ഷാ​ജി ചു​ന​ക്ക​ര (മ​ക്ക), അ​ബ്​​ദു​ൽ നാ​സ​ർ കോ​ഴി​ത്തോ​ടി, കു​ഞ്ഞു​മു​ഹ​മ്മ​ദ് കോ​ട​ശ്ശേ​രി, അ​ഷ്‌​റ​ഫ് വ​ട​ക്കേ​കാ​ട്, ഷ​മീ​ർ ന​ദ്‌​വി കു​റ്റി​ച്ച​ൽ, അ​യൂ​ബ് പ​ന്ത​ളം, ശാ​ക്കി​ർ കൊ​ടു​വ​ള്ളി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ക്കി​ർ ഹു​സൈ​ൻ എ​ട​വ​ണ്ണ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ശ്രീ​ജി​ത്ത് ക​ണ്ണൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ManipurK.P. Abdul Majeed
News Summary - Manipur: Warning for those trying to attack BJP P - K.P. Abdul Majeed
Next Story