മണിയെ പുറത്താക്കണം- : ഹമീദ് വാണിയമ്പലം
text_fieldsജിദ്ദ: സ്ത്രീകളെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും മാന്യതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച് അധിക്ഷേപിച്ച മന്ത്രി എം.എം. മണിയെ മന്ത്രിസഭയില്‍ നിന്ന് ഉടന്‍ പുറത്താക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം ജിദ്ദയിൽ നടത്തിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കൈയേറ്റക്കാരെയും ടാറ്റയടക്കമുള്ള കുത്തകകളെയും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് മണി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങളോട് നീതിപൂര്‍വം പ്രവര്‍ത്തിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രി ഉദ്യോഗസ്ഥരെയും സാധാരണക്കാരായ തൊഴിലാളി സ്ത്രീകളെയും അപമാനിക്കുകയും ആക്രമിക്കുകയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നത് സത്യപ്രതിജ്ഞാലംഘനമാണ്.
ഇത്രയും നീചമായ പ്രവൃത്തികള്‍ ചെയ്യുന്ന ഒരാള്‍ സംസ്ഥാനത്ത് മന്ത്രിയായി തുടരുന്നത് കേരളത്തിന് തന്നെ അപമാനമാണ്. ഉടനടി മന്ത്രിയെ പുറത്താക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ഇടതുസര്‍ക്കാര്‍ ജനങ്ങളെ ഓരോ ദിവസവും ഭീഷണിപ്പെടുത്തി ക്കൊണ്ടിരിക്കുകയാണ്. നീതിപൂര്‍വം പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരും കൈയ്യേറ്റക്കാരോടൊപ്പം ചേര്‍ന്ന് അവരെ ആക്ഷേപിക്കാനും തളര്‍ത്താനുമാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതംഗീകരിക്കാനാവില്ല. സംസ്ഥാനത്തെ ഇടത് സര്‍ക്കാര്‍ മാഫിയകളുടെ തടവില്‍ പെട്ടിരിക്കുന്നു എന്ന് പറയേണ്ടിവരുന്നു.
ഈ രീതി ഇനിയും തുടരാന്‍ കഴിയില്ല. ഇടുക്കി ജില്ലയില്‍ സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശംവെച്ചുകൊണ്ടിരിക്കുന്ന മുഴുവന്‍ കൈയ്യേറ്റക്കാരെയും അടിയന്തിരമായി ഒഴിപ്പിക്കേണ്ടതുണ്ട്. ഇതിന് വേണ്ടി പരിശ്രമിക്കുന്ന ഉദ്യോഗസ്ഥന്‍മാര്‍ക്കും റവന്യൂ വകുപ്പിനും കേരളത്തിെൻറ മുഴുവന്‍ പിന്തുണയുമുണ്ടെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.