Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലുലു മാമ്പഴമേള വെർച്വൽ...

ലുലു മാമ്പഴമേള വെർച്വൽ സംവിധാനത്തിലൂടെ അംബാസഡർ ഉദ്​ഘാടനം ചെയ്​തു

text_fields
bookmark_border
ലുലു മാമ്പഴമേള വെർച്വൽ സംവിധാനത്തിലൂടെ അംബാസഡർ ഉദ്​ഘാടനം ചെയ്​തു
cancel

റിയാദ്​: കാഴ്​ചയിൽ വിസ്​മയം സൃഷ്​ടിക്കുന്ന ഉദ്​ഘാടന ചടങ്ങിന്​ സാക്ഷ്യം വഹിച്ച്​ ലുലു മാമ്പഴമേള. വെർച്വൽ റിയാലിറ്റിയിലൂടെ മേളയുടെ ഉദ്​ഘാടനം അരങ്ങേറിയത്​​ സൗദി അറേബ്യയിലെ വാണിജ്യമേളകളുടെ ചരിത്രത്തിൽ തന്നെ ആദ്യമാണെന്ന്​ വിലയിരുത്തപ്പെടുന്നു. 

ലുലു ഹൈപർമാർക്കറ്റി​​െൻറ സൗദി ശാഖകളിലെ മാമ്പഴമേള ബുധനാഴ്​ച നിശ്ചയിച്ച സമയത്ത്​ തന്നെ ഇന്ത്യൻ അംബാസഡർ ഡോ. ഒൗസാഫ്​ സഇൗദ്​ അദ്ദേഹത്തി​​െൻറ ഒാഫിസിലിരുന്നുകൊണ്ട്​ ഉദ്​ഘാടനം ചെയ്യുകയായിരുന്നു. ലുലു ശാഖകളിലൊരുക്കിയ മേള നാട മുറിച്ചുതന്നെയാണ്​ ഉദ്​ഘാടനം ചെയ്യപ്പെട്ടത്​​. അതിനായി അംബാസഡർ മുന്നിലെ ലാപ്​ടോപ്പിൽ ബട്ടണമർത്തി. ഗ്രാഫിക്​ ആനിമേഷനിലൂടെ വെർച്വൽ കത്രിക അപ്പോൾ തന്നെ മേളയിലെത്തി നാട മുറിച്ച്​ ഉദ്​ഘാടനം നിർവഹിക്കുകയായിരുന്നു. 

അതേസമയം ഒാൺലൈനിൽ ഇരുന്നുകൊണ്ട്​ സൗദി കാർഷിക മന്ത്രാലയത്തിലെ ജനറൽ മാനേജർ ഇബ്രാഹിം അൽബിദ, ലുലു സൗദി ഡയറക്​ടർ ഷെഹീം മുഹമ്മദ്​, മറ്റ്​ മുതിർന്ന ഉദ്യോഗസ്​ഥർ എന്നിവർ ചടങ്ങിന്​ സാക്ഷികളായി. ‘ലുലു മാംഗോ വേൾഡ് 2020’ എന്ന പേരിലുള്ള മേള​ ഈ മാസം 23വരെ നീണ്ട് നിൽക്കും. 10 രാജ്യങ്ങളിൽ നിന്ന്​ 50ഓളം വ്യത്യസ്​ത മാമ്പഴയിനങ്ങളാണ്​ മേളയിലുള്ളത്​. സൗദി, ഇന്ത്യ, കെനിയ, താഴ്ലാൻഡ്, പെറു, പാക്കിസ്​താൻ, ഈജ്പ്ത്, ബ്രസീൽ, യമൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നാണ് മാമ്പഴങ്ങൾ എത്തിയിട്ടുള്ളത്​. 

ദക്ഷിണ സൗദിയിലെ ജീസാൻ ഉൾപ്പെടെയുള്ള വിവിധ ഭാഗങ്ങളിൽ നിന്നുള്ള വ്യത്യസ്​ത മാങ്ങകളും മേളയിൽ അണിനിരന്നു​. മാംഗോ ബാസ്കറ്റുകൾക്ക്​ പുറമെ മാമ്പഴം കൊണ്ട്​ ഉണ്ടാക്കിയിട്ടുള്ള ജാമുകൾ, അച്ചാറുകൾ, പൾപ്സ്, ചട്ട്നി, വിവിധ തരം കേക്കുകൾ എന്നിവയും മേളയിൽ വിൽപനക്കുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmango fest
News Summary - mango fest inauguration through virtual reality
Next Story