ജിദ്ദയിൽ മങ്കട കായിക കൂട്ടായ്മ രൂപവത്കരിച്ചു
text_fieldsജിദ്ദയിൽ രൂപവത്കരിച്ച മങ്കട കായിക കൂട്ടായ്മയുടെ പ്രഥമ സംഗമത്തിൽ പങ്കെടുത്തവർ
ജിദ്ദ: ജിദ്ദയിലുള്ള മലപ്പുറം ജില്ലയിലെ മങ്കട പ്രവാസികളായ കായികപ്രേമികളുടെ കൂട്ടായ്മ രൂപവത്കരിച്ചു. മങ്കട ഇൻഡിപെൻഡൻസ് ക്ലബ് പഴയകാല കളിക്കാരനും ജിദ്ദയിലെ ഫുട്ബാൾ ഫോറമായ സിഫിൽ 17ഓളം സീസണുകളിൽ പല ക്ലബുകൾക്കും വേണ്ടി കളിക്കുകയും ചെയ്ത ഹംസത്തലി കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ഒത്തൊരുമയിലൂടെ വളർന്നുവരുന്ന സൗഹൃദത്തിന്റെ കരുത്താണ് ഫുട്ബാൾ ടൂർണമെന്റ് എന്ന് അദ്ദേഹം പറഞ്ഞു.
ഷഫീക്ക് കോഴിക്കോട്ട്പറമ്പ് സ്വാഗതം പറഞ്ഞു. മങ്കടയിൽനിന്നും പരിസരപ്രദേശങ്ങളിൽ നിന്നുമായി നിരവധി ആളുകൾ സംഗമത്തിൽ പങ്കെടുത്തു. ആരിഫ്, രജീഷ്, ഷഫീഖ്, നിഷാദ്, ഷാജിർ, അനസ്, റിയാസ് അലി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സംഗമത്തിൽ വെച്ച് കൂട്ടായ്മയുടെ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
ഭാരവാഹികൾ: യൂസുഫലി കൂട്ടിൽ (പ്രസി), ആരിഫ് കടന്നമണ്ണ (ജന. സെക്ര), ഷഫീഖ് കോഴിക്കോട്ടുപറമ്പ് (സെക്ര), റജീഷ് അരിപ്ര, ഷാജിർ കൂട്ടിൽ (ട്രഷ), നിഷാദ് ചേരിയം, അനസ് കൂട്ടിൽ (വൈ. പ്രസി), റിയാസ് അലി (മീഡിയ കോഓഡിനേറ്റർ), ഹംസത്തലി, ജുനൈസ് ചേരിയം, ഷാജി കർക്കടകം (എക്സി. അംഗങ്ങൾ). കൂട്ടായ്മക്ക് കീഴിൽ പുതിയ ഫുട്ബാൾ ടീം രൂപവത്കരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സൗഹൃദ ഫുട്ബാൾ മത്സരത്തോടെയാണ് സംഗമം അവസാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

