‘ദ എയിം’ കാമ്പയിനുമായി മങ്കട മണ്ഡലം കെ.എം.സി.സി
text_fieldsകെ.എം.സി.സി മങ്കട മണ്ഡലം കമ്മിറ്റി ‘ദ എയിം’ കാമ്പയിൻ എം.എസ്.എഫ് സംസ്ഥാന
പ്രസിഡന്റ് പി.കെ. നവാസ് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കെ.എം.സി.സി മങ്കട മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവാസത്തിന്റെ നാനാവശങ്ങളെയും ബന്ധിപ്പിക്കുന്ന 16 പദ്ധതികളുമായി ഒരു വർഷം നീളുന്ന ‘ദ എയിം’ കാമ്പയിന് തുടക്കമായി. ബത്ഹയിലെ ഡി-പാലസ് ഓഡിറ്റോറിയത്തിൽ നടന്ന പ്രവർത്തക സംഗമത്തിൽ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് കാമ്പയിൻ ഉദ്ഘാടനം ചെയ്തു.
മുക്കാൽ നൂറ്റാണ്ട് പിന്നിട്ട സ്വതന്ത്ര ഇന്ത്യയുടെ ആത്മാവായ ഭരണഘടന വീണ്ടും ചർച്ചയാക്കപ്പെടുമ്പോൾ അതിന്റെ അമരക്കാരനായി ഡോ. അംബേദ്കറെ നിർദേശിച്ച മുസ്ലിം ലീഗിന്റെ ദീർഘവീക്ഷണത്തിന് മാറ്റേറുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ മുഴുവൻ പിന്നാക്ക ജനതക്കുമായി പാർലമെന്റിൽ പോരാടുന്നത് മുസ്ലിം ലീഗിന്റെ അഞ്ചംഗ സംഘമാണെന്നത് ഉത്തരേന്ത്യൻ പുതുതലമുറക്ക് വൈകിയ തിരിച്ചറിവായി മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യം, ചരിത്രം, മലയാളം, കല, കായികം, ഓർമകൾ, ആരോഗ്യം, ഭാവി, വ്രതവിശുദ്ധി, കുടുംബം, അഭിസംബോധന, കാരുണ്യം, നിക്ഷേപം, വിദ്യാഭ്യാസം തുടങ്ങി പ്രവാസിയുടെ നിഖില മേഖലകളെയും സ്പർശിക്കുന്നതാണ് കാമ്പയിന്റെ ഭാഗമായി പ്രഖ്യാപിച്ച 16 പദ്ധതികൾ.
മണ്ഡലം പ്രസിഡന്റ് നജ്മുദ്ദീൻ മഞ്ഞളാംകുഴി അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. നാഷനൽ കമ്മിറ്റി ഭാരവാഹികളായ ഉസ്മാൻ അലി പാലത്തിങ്ങൽ, മുഹമ്മദ് വേങ്ങര, മുജീബ് ഉപ്പട, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര.
ഭാരവാഹികളായ സത്താർ താമരത്ത്, അബ്ദുറഹ്മാൻ ഫാറൂഖ്, അസീസ് വെങ്കിട്ട, റഫീഖ് മഞ്ചേരി, ഷമീർ പറമ്പത്ത്, മലപ്പുറം ജില്ല പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട്, ചെയർമാൻ ഷാഫി ചിറ്റത്തുപാറ, ഭാരവാഹികളായ ശക്കീൽ തിരൂർക്കാട്, ശിഹാബ് തങ്ങൾ, മണ്ഡലം എം.എസ്.എഫ് ട്രഷറർ അറഫ ഉനൈസ് എന്നിവർ സംസാരിച്ചു.
പാർട്ടിയിൽ പുതുതായി ചേർന്ന ഡേവിഡ് ചാലക്കുടിക്ക് പി.കെ. നവാസ്, സി.പി. മുസ്തഫ എന്നിവർ ചേർന്ന് അംഗത്വം നൽകി. മണ്ഡലം ഭാരവാഹികളായ അബൂബക്കർ ഫൈസി, അലിക്കുട്ടി കടുങ്ങപുരം, റിയാസ് ചുക്കാൻ, അബ്ദുല്ല ഉരുണിയൻ, സ്വാലിഹ് കൂട്ടിലങ്ങാടി, മുസ്തഫ മൂർക്കനാട്, റഫീഖ് പൂപ്പലം, സൈതലവി ഫൈസി, ശമീർ മാനു, എം.സി. റഷീദലി, അബു ചെലൂർ തുടങ്ങിയവർ നേതൃത്വം നൽകി. മണ്ഡലം ജനറൽ സെക്രട്ടറി റിയാസ് സി. തിരൂർക്കാട് സ്വാഗതവും ട്രഷറർ ഹാരിസ് കുറുവ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

