‘മഞ്ചീസ് ഫൈഡ് ചിക്കന്‍’ ഇനി യാംബുവിലും
text_fieldsമഞ്ചീസ് ഫൈഡ് ചിക്കന്‍’ യാംബു ശാഖ ഉദ്ഘാടന ചടങ്ങ്
യാംബു: വ്യത്യസ്ത രൂചിക്കൂട്ടുകളുമായി അറേബ്യന്‍ രുചിപ്പെരുമ അടയാളപ്പെടുത്തിയ ‘മഞ്ചീസ് ഫൈഡ് ചിക്കന്‍’ ഇനി യാംബുവിലും. കൊതിയൂറുന്ന വിവിധതരം ചിക്കൻ വിഭവങ്ങൾ അണിനിരത്തി സൗദിയിലും ബഹ്റൈനിലും പ്രവർത്തിക്കുന്ന മഞ്ചീസ് ഫാസ്റ്റ് ഫുഡിെൻറ ആറാമത്തെ ശാഖയാണ് യാംബുവിൽ പ്രവർത്തനമാരംഭിച്ചത്.
യാംബു ടൗണിൽ അബൂബക്കര്‍ സിദ്ദീഖ് റോഡിലെ ‘ഖലീജ് റദ്വ’ സ്ട്രീറ്റില്‍ വെജിറ്റബിള്‍ മാര്‍ക്കറ്റിന് സമീപം സിറ്റി ഫ്ലവർ സ്റ്റോറിന് പിറകിലാണ് ‘മഞ്ചീസ്’ സ്ഥിതി ചെയ്യുന്നത്.
ഡയറക്ടര്‍മാരായ മുഹ്സിന് അഹമ്മദ്, റാഷിദ് അഹമ്മദ്, മഞ്ചീസ് മാനേജര്‍ അലി, സിജോ, ഡപ്യൂട്ടി മാര്‍ക്കറ്റിങ് മാനേജര്‍ എ.കെ. നൗഷാദ്, സിറ്റി ഫ്ലവർ സ്റ്റോര്‍ മാനേജര്‍ സകീർ ഇബ്രാഹിം കുട്ടി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. പൗരപ്രമുഖരും സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് ‘മഞ്ചീസ് ഫൈഡ് ചിക്കന്‍’ വിവിധ ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നു.
ഡബിള്‍ ഡിലൈറ്റ് കോംബോ, കോംബോ കിങ് ഡീല്‍ തുടങ്ങി ബര്‍ഗറിനും ബ്രോസ്റ്റഡിനും ഗ്രാൻഡ് ഓപണിങ് ഡിസ്കൗണ്ട് ലഭ്യമാക്കിയിരുന്നു. യാംബുവിന് പുറമെ ജുബൈല്‍, ദമ്മാം, റിയാദ്, ബുറൈദ, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ മഞ്ചീസ് ശാഖകളുണ്ട്. റിയാദ് ഉള്‍പ്പെടെ സൗദിയിലെ മറ്റ് നഗരങ്ങളില്‍ മഞ്ചീസ് രുചിക്കൂട്ട് പരിചയപ്പെടുത്താന്‍ കൂടുതൽ ശാഖകള്‍ ഉടന്‍ തുറക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

