‘മഞ്ചീസ്’ ഫാസ്റ്റ് ഫുഡ് ബത്ഹ ശാഖ പ്രവര്‍ത്തനം ആരംഭിച്ചു
text_fields‘മഞ്ചീസ്’ ഫാസ്റ്റ് ഫുഡ് ബത്ഹ ശാഖ സിറ്റിഫ്ലവർ ഗ്രൂപ്പ് ചെയര്മാന് ഫഹദ് അബ്ദുല്‍ കരീം അല്‍ ഗുര്‍മീല്‍ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: തനത് രുചികള്‍ക്കപ്പുറം വ്യത്യസ്ത രുചിക്കൂട്ടുമായി വയറും മനസും നിറയ്ക്കുന്ന ‘മഞ്ചീസി’ന്റെ റിയാദിലെ രണ്ടാമത്തെ ഷോറൂം ബത്ഹയില്‍ മെയിൻ റോഡിനോട് ചേർന്ന് ഇലിക്സിര്‍ പോളിക്ലിനിക്കിന് തൊട്ടുതാഴെ പ്രവര്‍ത്തനം ആരംഭിച്ചു. കൊതിയൂറുന്ന വിവിധ തരം ഫ്രൈഡ് ചിക്കന്‍ വിഭവങ്ങള്‍ അണിനിരത്തി ബഹ്റൈനിലും സൗദിയിലും പ്രവര്‍ത്തിക്കുന്ന മഞ്ചീസ് ഫാസ്റ്റ് ഫുഡ് ഭക്ഷണ പ്രേമികള്‍ക്ക് രുചിയുടെ പുത്തന്‍ അനുഭവം തീര്‍ക്കുകയാണ്. വിവിധതരം ഫ്രഷ് ജ്യൂസ്, ഡെസേർട്ട് ഇനങ്ങൾ, കിഡ്സ് സ്പെഷ്യല്‍ വിഭവങ്ങള്‍, ക്ലബ് സാൻഡ്വിച്ച്, പൊട്ടറ്റോസ്, ബര്‍ഗര്‍, തുടങ്ങി സ്പെഷ്യല്‍ മീല്‍സ് എല്ലാം ലഭ്യമാകുന്ന തരത്തിലാണ് മഞ്ചീസ് വിഭവങ്ങളുടെ ശ്രേണി ഒരുക്കിയിരിക്കുന്നത്. കുടുംബവുമായി വന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ലഭ്യമാണ്.
ഗ്രാന്‍ഡ് ഓപ്പണിങ് ചടങ്ങ് സിറ്റിഫ്ലവർ ഗ്രൂപ്പ് ചെയര്മാന് ഫഹദ് അബ്ദുല്‍ കരീം അല്‍ ഗുര്‍മീല്‍ ഉത്ഘാടനം ചെയ്തു. മാനേജിങ് ഡയറക്ടര്‍ ടി.എം. അഹമ്മദ് കോയ, എക്സിക്യുട്ടീവ് ഡയറക്ടര്‍ മുഹ്സിന് അഹമ്മദ് കോയ, ഡയറക്ടര്‍ റാഷിദ് അഹമ്മദ് കോയ, ചീഫ് അഡ്മിനിസ്ട്രേഷന് ഓഫിസര്‍ അന്‍വര്‍ സാദത്ത്, സീനിയര്‍ മാര്‍ക്കറ്റിങ് മാനേജര്‍ എന്‍.എസ്. നിബിന്‍ലാല്‍, മാര്‍ക്കറ്റിങ് മാനേജര്‍ നൗഷാദ്, മഞ്ചീസ് സ്റ്റോര്‍ മാനേജര്‍മാരായ മുഹമ്മദ് അലി, സിജോ, ബിസിനസ്, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികള്‍, മാധ്യമപ്രതിനിധികള്‍, മഞ്ചീസ് ജീവനക്കാർ തുടങ്ങി നിരവധി പേര് ഉത്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
മഞ്ചീസിന്റെ ഏഴാമത് ശാഖയാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ബഹ്റൈന്‍, സൗദിയിൽ റിയാദ് മന്‍സൂറ, ബത്ഹ, ജുബൈല്‍, ദമ്മാം, ബുറൈസ, യാംബു എന്നിവിടങ്ങളിലാണ് മഞ്ചീസിന്റെ മറ്റു ശാഖകള്‍ പ്രവര്‍ത്തിക്കുന്നത്. നജ്റാനിലും ഹാഇലിലും പുതിയ ഷോപ്പുകള്‍ ഉടനെ തുറക്കുമെന്ന് മാനേജ്മെൻറ് വക്താക്കള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

