മലപ്പുറം സ്വദേശികൾ ജിദ്ദയിലും റിയാദിലും മരിച്ചു
text_fieldsജിദ്ദ: വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് മലയാളി യുവാവ് ജിദ്ദയിൽ മരിച്ചു. മലപ്പുറം കോട്ടക്കൽ എടരിക്കോട് കുറുകത്താണി സ്വദേശി മച്ചിൻഞ്ചേരി അബ്ദുൽ മനാഫ് (29) ആണ് മരിച്ചത്. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഞായറാഴ്ച രാവിലെ ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെവെച്ച് തിങ്കളാഴ്ച പുലർച്ചയാണ് മരിച്ചത്. അഞ്ചു വർഷമായി പ്രവാസിയായ ഇദ്ദേഹത്തിന് വാഹനത്തിൽ പച്ചക്കറി വിൽപനയായിരുന്നു ജോലി. പിതാവ്: മുഹമ്മദ് കുട്ടി. മാതാവ്: സുഹറ. കിങ് ഫഹദ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ജിദ്ദയിൽ ഖബറടക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ജിദ്ദ കെ.എം.സി.സി വെൽെഫയർ വിങ്ങിെൻറ നേതൃത്വത്തിൽ ജലീൽ ഒഴുകൂർ, മുഹമ്മദുകുട്ടി പാണ്ടിക്കാട്, അഷ്റഫ് ചുക്കൻ എന്നിവർ രംഗത്തുണ്ട്.
റിയാദ്: ഹൃദയാഘാതംമൂലം മലയാളി യുവാവ് റിയാദിൽ നിര്യാതനായി. മലപ്പുറം അങ്ങാടിപ്പുറം വലമ്പൂർ ചാത്തനല്ലൂർ മഹല്ലിലെ തെക്കൻ യൂസുഫ് (44) ആണ് മരിച്ചത്. പരേതനായ അബ്ദുൽ അസീസ് എന്ന കുഞ്ഞാപ്പയാണ് പിതാവ്. മാതാവ്: നഫീസ. ഭാര്യ: ശാഹിന. മക്കൾ: മുഹമ്മദ് അസ്ലം, മുഹമ്മദ് അഖിൽ, ഹർഷിന.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
