സൗദിയിലെ യാംബുവിൽ കാണാതായ ആൾ മരിച്ച നിലയിൽ
text_fieldsയാംബു: ഈ മാസം 22 മുതൽ യാംബുവിൽ നിന്ന് കണാതായ കർണാടക കുടക് സ്വദേശി അലി പെരിയന്ത മുഹമ്മദ് (47) എന്ന ആളെ മരിച്ച നിലയിൽ കണ്ടെത്തി. യാംബു ടൊയോട്ട ഭാഗത്തെ പഴയ കെട്ടിടത്തിലെ ഉപയോഗ ശൂന്യമായ ബാത്ത് റൂമിൽ ബുധനാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
ടൗൺ ഹെറിറ്റേജ് പാർക്കിനടുത്തുള്ള സ്ഥാപനത്തിൽ നിന്ന് ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്കെന്നു പറഞ്ഞ് ഇറങ്ങിയ ശേഷം ഇദ്ദേഹത്തെക്കുറിച്ചു ഒരു വിവരവുമില്ലായിരുന്നു. യാംബുവിലുള്ള ഇദ്ദേഹത്തിെൻറ ബന്ധുക്കളും സുഹൃത്തുക്കളും വ്യാപകമായി അന്വേഷണം നടത്തിയെങ്കിലും ആളെ കണ്ടെത്താനായിരുന്നില്ല.
നാട്ടിലേക്ക് മടങ്ങാൻ ഫൈനൽ എക്സിറ്റ് അടിച്ച് വിമാന യാത്രക്കുള്ള വഴി തേടുന്നതിനിടയിലാണ് ഇദ്ദേഹത്തെ കാണാതാവുന്നതും ഇപ്പോൾ മരിച്ച നിലയിൽ കണ്ടെത്തിയതും. ഇദ്ദേഹത്തെ കാണാതായ വിവരം സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സൗദിയിലെ എല്ലാ ഭാഗത്തും അന്വേഷണം നടത്തുകയും ചെയ്തിരുന്നു. 'ഗൾഫ് മാധ്യമ'ത്തിലും ഇദ്ദേഹത്തിെൻറ തിരോധാന വാർത്ത നൽകിയിരുന്നു.
പിതാവ്: പെരിയന്ത മുഹമ്മദ് ഹാജി, മാതാവ്: ഖദീജ, ഭാര്യ: റഹ് മത്ത്, മക്കൾ: അജ്മൽ, സുഫ്‌യാൻ, സുഹാന, മരുമകൻ: റാസിഖ് അമ്പറ്റ, സഹോദരങ്ങൾ: അബ്ദുല്ല, ഹനീഫ, ഇബ്രാഹീം, മൊയ്തീൻ, സഫിയ, ശരീഫ. യാംബു ജനറൽ ആശുപത്രിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി യാംബുവിൽ തന്നെ ഖബറടക്കാനുള്ള ശ്രമം നടന്നുവരുന്നതായി ബന്ധുക്കൾ അറിയിച്ചു. യാംബുവിലുള്ള ഇദ്ദേഹത്തിെൻറ ഭാര്യാ സഹോദരൻ മുഹമ്മദും യാംബു മലയാളി അസോസിയേഷൻ പ്രവർത്തകരും നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

