Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവന്യജീവികളെ വളർത്തിയ...

വന്യജീവികളെ വളർത്തിയ സൗദി പൗരൻ പിടിയിൽ

text_fields
bookmark_border
വന്യജീവികളെ വളർത്തിയ സൗദി പൗരൻ പിടിയിൽ
cancel
camera_alt

അനധികൃതമായി സൂക്ഷിച്ചിരുന്ന വന്യമൃഗങ്ങളെ പിടികൂടി ദേശീയ വന്യജീവി കേന്ദ്രത്തിലേക്ക്​ മാറ്റുന്നു

ജിദ്ദ: വംശനാശഭീഷണി നേരിടുന്ന വന്യജീവികളെ കൈവശം വെച്ച സൗദി പൗരൻ പിടിയിൽ. റിയാദിന്​ സമീപം മുസാഹ്​മിയയി​​ലെ ഒരു വിശ്രമ കേന്ദ്രത്തിൽ ഇയാൾ വളർത്തിയ എട്ട്​ സിംഹങ്ങളെയും ഒരു ചെന്നായെയും കണ്ടെത്തി. വന്യജീവി സംരക്ഷണ, പരിസ്ഥിതി സുരക്ഷാ നിയമങ്ങൾ ലംഘിച്ചാണ്​​​ ഇയാൾ വന്യമൃഗങ്ങളെ സ്വന്തമാക്കിയതും വളർത്തിവന്നതെന്നും കണ്ടെത്തി പൊലീസി​െൻറ സഹായത്തോടെ പരിസ്ഥിതി സുരക്ഷക്കുള്ള പ്രത്യേക സേനയാണ്​ പിടികൂടിയത്​. മൃഗങ്ങളെ ദേശീയ വന്യജീവി വികസന കേന്ദ്രത്തിന് കൈമാറി.

പ്രതിക്കെതിരെ നിയമപരമായ നടപടിക്രമങ്ങൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്​തതായി പരിസ്ഥിതി സുരക്ഷാസേന വക്താവ് കേണൽ അബ്​ദുറഹ്​മാൻ അൽഉതൈബി പറഞ്ഞു. വംശനാശഭീഷണി നേരിടുന്ന വന്യജീവികളെ കൈവശം വയ്ക്കുന്നത് നിയമലംഘനമാണ്​. ഇതിന്​ മൂന്ന്​ കോടി റിയാൽ വരെ പിഴയും 10 വർഷം വരെ തടവും അല്ലെങ്കിൽ ഈ രണ്ട് പിഴകളിൽ ഒന്നോ ശിക്ഷയുണ്ടാകുമെന്നും വക്താവ്​ പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudinews
News Summary - Man arrested for raising wild animals
Next Story