Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലോക്​ഡൗൺ കാലത്ത്​...

ലോക്​ഡൗൺ കാലത്ത്​ ചാരായ വിൽപന: സൗദിയിൽ മലയാളി അറസ്​റ്റിൽ 

text_fields
bookmark_border
ലോക്​ഡൗൺ കാലത്ത്​ ചാരായ വിൽപന: സൗദിയിൽ മലയാളി അറസ്​റ്റിൽ 
cancel

ദമ്മാം: സുഹൃത്തുക്കൾ സഹായം തേടു​േമ്പാൾ ആലോചിക്കാതെ ചാടിപ്പുറപ്പെടുന്നവർക്ക്​ പാഠമാകേണ്ട അനുഭവമാണ്​ ദമ്മാമിൽ കണ്ണൂർ സ്വദേശിയുടേത്​.  ചാരായക്കുപ്പികളുമായി പിടിയിലായ സുഹൃത്തി​നെ സഹായിക്കാൻ പണവുമായെത്തിയ ഇയാളിപ്പോൾ കൈക്കുലിക്കേസിൽ ജയിലിലാണ്​. സാമൂഹിക പ്രവർത്തകനായ  ഷാജി വയനാടിന്​ നാട്ടിൽ നിന്നെത്തിയ നിരന്തര വിളികൾക്കൊടുവിൽ നടത്തിയ അന്വേഷണത്തിലാണ്​ രണ്ട്​ മലയാളികൾ ദമ്മാമിലെ സെൻട്രൽ ജയിലിൽ  കഴിയുന്നതറിഞ്ഞത്​.

ലോക്​ ഡൗൺ കാലത്ത്​ വിദേശ മദ്യങ്ങളുടെ ലഭ്യത കുറഞ്ഞപ്പോൾ ചാരായം വാറ്റി വിൽക്കാൻ ഇറങ്ങിയ മലയാളിയാണ്​ ആദ്യം പൊലീസ്​  പിടിയിലായത്​. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന്​ പൊലീസ്​ നടത്തിയ നീക്കത്തിലാണ്​​ കോഴിക്കോട്​ സ്വദേശിയായ യുവാവ്​ 170ഓളം മദ്യക്കുപ്പികളുമായി പിടിയിലായത്​.  ഫെബ്രുവരിയിൽ നാട്ടിൽ അവധികഴിഞ്ഞ്​ എത്തിയ ഇയാൾ ചാരായ കച്ചവടക്കാരുടെ ഏജൻറായി മാറുകയായിരുന്നു. പൊലീസ്​ ജീപ്പിൽ സ്​റ്റേഷനിലേക്ക്​ കൊണ്ടു  പോകുന്നതിനിടെ പണം തന്നാൽ മോചിപ്പിക്കാമോ എന്ന്​ ഇയാൾ പൊലീസുകാരോട്​ ചോദിച്ചു. ഇതിൽ കൗതുകം തോന്നിയ പൊലീസ്​ അയാളുടെ ആവശ്യം  അംഗീകരിച്ചതായി ഭാവിക്കുകയും വിലപേശലുകൾക്കൊടുവിൽ 3,000 റിയാൽ തന്നാൽ മോചിപ്പിക്കാം എന്ന്​ സമ്മതിക്കുന്നതായി ഭാവിക്കുകയും ചെയ്​തു.

ഇതനുസരിച്ച്​  ദമ്മാമിൽ എ.സി വർക്ക്​​ഷോപ്​ നടത്തുന്ന കണ്ണുർ സ്വദേശിയായ സുഹൃത്തിനെ വിളിച്ച്​ പണവുമായി എത്താൻ പ്രതിയായ യുവാവ്​ അറിയിക്കുകയായിരുന്നു. പറഞ്ഞപോലെ  പണവുമായെത്തി കൈമാറിയ യുവാവിനെയും പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. കൈക്കൂലി നൽകി സ്വാധീനിക്കാൻ ശ്രമിച്ചു എന്നതായിരുന്നു കുറ്റം. ഒരു മാസത്തിലധികമായി  ഇരുവരുടേയും വിവരങ്ങൾ ലഭ്യമല്ലാതായതോടെ വീട്ടുകാർ ദമ്മാമിലെ സാമൂഹിക പ്രവർത്തകരു​െട സഹായം തേടുകയായിരുന്നു.

തുടർന്ന്​ നടത്തിയ അന്വേഷണത്തിലാണ്​  കോഴിക്കോട്​ സ്വദേശി മദ്യക്കടത്ത്​ കേസിലും കണ്ണുർ സ്വദേശി കൈക്കൂലി കേസിലും ജയിലിൽ കഴിയുന്നതായി വിവരം ലഭിച്ചത്​. കോഴിക്കോട്​ സ്വദേശിയുടെ ഭാര്യ ഗർഭിണിയാണ്​. ഭർത്താവി​​െൻറ മോചന പ്രതീക്ഷയാൽ ഇവർ മുട്ടാത്ത വാതിലുകളില്ല. അതേസമയം പെ​െട്ടന്ന്​ പണമുണ്ടാക്കാനുള്ള വ്യഗ്രതിയിൽ ഇത്തരം കേസിൽ  പെടുന്നവർക്ക്​ അതി​​െൻറ ഗൗരവ്വം അറിയില്ല എന്നതാണ്​ വസ്​തുത. ഇത്തരം കേസുകളിൽ പെ​െട്ടന്നൊരു മോചനം സാധ്യമല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssaudi arabia news
News Summary - man arrested with arrack saudi arabia news
Next Story