മമ്പാട് വെൽഫെയർ ഫോറം ഇഫ്താർ സംഗമം
text_fieldsമമ്പാട് വെൽഫെയർ ഫോറം ജിദ്ദയിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം
ജിദ്ദ: 22 വർഷമായി ജിദ്ദയിലെ മമ്പാട് പഞ്ചായത്ത് പ്രവാസികളുടെ കൂട്ടായ്മയായ മമ്പാട് വെൽഫെയർ ഫോറം ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ജിദ്ദയിലുള്ളവരും സമീപ പ്രദേശങ്ങളിൽനിന്നുമുള്ള മമ്പാട് നിവാസികളും കുടുംബാംഗങ്ങളും നാട്ടിൽനിന്നും ഉംറ, വിസിറ്റിങ് വിസയിൽ വന്നവരും ജിദ്ദ ഫ്രൻഡ്സ് ക്ലബ് കളിക്കാരടക്കമുള്ളവരും പരിപാടിയിൽ പങ്കെടുത്തു.
ശറഫിയ ലക്കി ദർബാർ ഹോട്ടലിൽ നടന്ന ഇഫ്താർ സംഗമം കിസ്മത്ത് മമ്പാട് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഗഫൂർ മമ്പാട് അധ്യക്ഷത വഹിച്ചു. ഇ.കെ. സലീം, ഹബീബ് റഹ്മാൻ, സാബിൽ മമ്പാട് എന്നിവർ സംസാരിച്ചു. തമീം അബ്ദുല്ല സ്വാഗതവും സി.കെ. മിലാദ് നന്ദിയും പറഞ്ഞു.
സാബിൽ, എ.ടി. ഹൈദർ, സുൽഫി, റഫീഖ്, ഷിഫിലി, പി.ടി. ബഷീർ, നിസാർ തമ്പാർ, ലബീബ്, ഷബീറലി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

