മമ്പാട് കോളജ് അലുമ്നി റിയാദ് ചാപ്റ്റർ സംഗമം
text_fieldsറിയാദ്: മമ്പാട് എം.ഇ.എസ് കോളജ് റിയാദ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ റിയാദ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന പൂർവവിദ്യാർഥി സംഗമത്തിൽ വിവിധ തലമുറകളുടെ കലാലയ ഓർമകൾ പെയ്തിറങ്ങി. അനുബന്ധമായി ചേർന്ന 12ാമത് വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ആക്ടിങ് പ്രസിഡൻറ് അബൂബക്കർ മഞ്ചേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇ.പി. സഗീർ അലി റിപ്പോർട്ട് അവതരിപ്പിച്ചു.
അബ്ദുല്ല വല്ലാഞ്ചിറ, റഫീഖ് കുപ്പനത്ത്, അഡ്വ. ടി.പി. മുഹമ്മദ് ഷരീഫ്, അസീസ് എടക്കര, മുജീബ് കാളികാവ്, ഷാജഹാൻ മുസ്ലിയാരകത്ത്, റിയാസ് അബ്ദുല്ല, എം.ടി. ഹർഷദ്, ടി.പി. ബഷീർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന ഭാരവാഹി തെരഞ്ഞെടുപ്പ് മുഖ്യരക്ഷാധികാരി അബ്ദുല്ല വല്ലാഞ്ചിറ നിയന്ത്രിച്ചു. അമീർ പട്ടണത്ത് (പ്രസി), അബൂബക്കർ മഞ്ചേരി (ജന. സെക്ര), സഫീർ തലാപ്പിൽ (ട്രഷ) എന്നിവർ മുഖ്യഭാരവാഹികളായി പുതിയ കമ്മിറ്റി രൂപവത്കരിച്ചു.
മുഖ്യരക്ഷാധികാരിയായി അബ്ദുല്ല വല്ലാഞ്ചിറയും രക്ഷാധികാരികളായി റഫീഖ് കുപ്പനത്ത്, ഇ.പി. സഗീർ അലി, അസീസ് എടക്കര, ഉബൈദ് എടവണ്ണ, സുബൈദ മാഞ്ചേരി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ഷാജഹാൻ മുസ്ലിയാരകത്ത്, അഡ്വ. ടി.പി. മുഹമ്മദ് ഷരീഫ്, സി.കെ. ലത്തീഫ് (വൈസ് പ്രസി), സലീം മമ്പാട്, ടി.പി. ബഷീർ, ജുന ആസിഫ് (ജോ. സെക്ര), എം.ടി. ഹർഷദ് (ആർട്സ് കൺവീനർ), മുജീബ് കാളികാവ് (സ്പോർട്സ് കൺവീനർ), റിയാസ് അബ്ദുല്ല (മീഡിയ കോഓഡിനേറ്റർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. 10 അംഗ കോർ കമ്മിറ്റിയും രൂപവത്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

