റിയാദ് ‘മാമോക്’ അലുമ്നി ഇഫ്താർ സംഗമം
text_fieldsറിയാദ് ‘മാമോക്’ അലുമ്നി ഇഫ്താർ സംഗമം
റിയാദ്: മുക്കം എം.എ.എം.ഒ കോളജ് അലുമ്നി ചാപ്റ്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സുലൈമാനിയ ബോളിവുഡ് ലോഞ്ചിൽ നടന്ന ചടങ്ങിൽ അലുമ്നി അംഗങ്ങളും അവരുടെ കുടുംബങ്ങളും കുട്ടികളുമടക്കം നിരവധി പേർ പങ്കെടുത്തു. കെ.സി. ഷാജു അധ്യക്ഷതവഹിച്ചു.
ഫൈസൽ പൂനൂർ, മുർഷിദ് കീരൻതൊടി, പി.വി. സലിം, താഹിർ കൊടിയത്തൂർ, നിസാം ചെറുവാടി, റംഷി ഓമശ്ശേരി, മൻസൂർ കുന്ദമംഗലം, മുഹമ്മദ് മുസ്തഫ കളരാന്തിരി, ഷഫ്ന ഫൈസൽ, ഷസ്ന അമീൻ മാങ്കുന്നുമ്മൽ തുടങ്ങിയവർ സംസാരിച്ചു.
ഷമീം മുക്കം സ്വാഗതവും സുഹാസ് ചേപ്പാലി നന്ദിയും പറഞ്ഞു. സാലിഹ് തേവർമണ്ണിൽ, നബീൽ പാഴൂർ, നിസാർ അരീക്കോട് തുടങ്ങിയവർ ഇഫ്താറിന് നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

