മമ്മൂട്ടിയുടെ ജന്മദിനം; സൗദിയിൽ രക്തദാനക്യാമ്പുകൾ സംഘടിപ്പിച്ച് ഫാൻസ് അസോസിയേഷൻ
text_fieldsമമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ രക്തദാന ക്യാമ്പിന് നേതൃത്വം നൽകിയവർ
ദമ്മാം: മലയാളത്തിെൻറ പ്രിയനടൻ മമ്മൂട്ടിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് സൗദിയിൽ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇൻറർനാഷനൽ സൗദി സെൻട്രൽ കമ്മിറ്റിയുടെയും റിയാദ്, ദമ്മാം ഏരിയ കമ്മിറ്റികളുടെയും നേതൃത്വത്തിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു.
ഇന്ത്യൻ സിനിമയുടെ അഭിമാനമായി മാറിയതോടൊപ്പം, ‘കെയർ ആൻഡ് ഷെയർ ഇൻറർനാഷനൽ’ പ്രസ്ഥാനത്തിലൂടെയും ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും വലിയൊരു വിഭാഗം ജനങ്ങൾക്ക് ആശ്വാസമേകുന്ന താരം കൂടിയാണ് മമ്മൂട്ടി. താരത്തോടുള്ള സ്നേഹവും സാമൂഹിക പ്രതിബദ്ധതയും മുൻനിർത്തിയാണ് രക്തദാനമടക്കമുള്ള കാരുണ്യപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.
റിയാദിൽ സുലൈമാനിയയിലെ അമീർ സുൽത്താൻ കാർഡിയാക് സെൻററിൽ വെച്ച് നടന്ന രക്തദാന ക്യാമ്പിന് മമ്മൂട്ടി അസോസിയേഷൻ സെൻട്രൽ പ്രസിഡൻറ് നൗഷാദ് കോട്ടക്കൽ, ട്രഷറർ ഫവാദ് മുഹമ്മദ്, റിയാദ് ഏരിയ പ്രസിഡൻറ് നൗഷാദ് ചോറ്റൂർ, കോഓഡിനേറ്റർ ഇജാസ് ബിനു, ഡോ. മാജിദ് എന്നിവർ നേതൃത്വം നൽകി. പീപ്ൾസ് ബ്ലഡ് ഡൊണേഷൻ ആർമിയുമായി സഹകരിച്ചാണ് ദമ്മാമിൽ രക്തദാന പരിപാടി സംഘടിപ്പിച്ചത്.
ദമ്മാം ഏരിയ പ്രസിഡൻറ് ശിഹാസ് അലി, സെക്രട്ടറി ലൈസൺ വിജിൻദാസ്, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് താജു മജീദ്, സുനിൽ മുഹമ്മദ്, റോഷൻ, യാസിർ, സകീർ ഹുസൈൻ, ബ്ലഡ് ഡൊണേഷൻ ഗ്രൂപ് കോഓഡിനേറ്റർ ഷിനാജ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

