Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​മ്മൂ​ട്ടി ചി​ത്രം...

മ​മ്മൂ​ട്ടി ചി​ത്രം ഭീ​ഷ്മ പ​ർ​വത്തി​ന് സൗ​ദി​യി​ലും വ​ൻ വ​ര​വേ​ൽ​പ്

text_fields
bookmark_border
മ​മ്മൂ​ട്ടി ചി​ത്രം ഭീ​ഷ്മ പ​ർ​വത്തി​ന് സൗ​ദി​യി​ലും   വ​ൻ വ​ര​വേ​ൽ​പ്
cancel
camera_alt

ജി​ദ്ദ​യി​ൽ മ​മ്മൂ​ട്ടി ഫാ​ൻ​സ്‌ അ​സോ​സി​യേ​ഷ​ൻ ഭീ​ഷ്മ പ​ർ​വം സി​നി​മ റി​ലീ​സി​ങ് ആ​ഘോ​ഷ വേ​ള​യി​ൽ

ജി​ദ്ദ: മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി അ​മ​ൽ നീ​ര​ദ് അ​ണി​യി​ച്ചൊ​രു​ക്കി​യ ആ​ക്ഷ​ൻ എ​ന്റ​ർ​ടെ​യി​ൻ​മെ​ന്റ് സി​നി​മ 'ഭീ​ഷ്മ പ​ർ​വ'​ത്തി​ന് സൗ​ദി​യി​ലും വ​ൻ വ​ര​വേ​ൽ​പ്. ജി​ദ്ദ​യി​ൽ മ​മ്മൂ​ട്ടി ഫാ​ൻ​സ്‌ അ​സോ​സി​യേ​ഷ​ൻ ഫാ​ൻ​സ്‌ ഷോ ​സം​ഘ​ടി​പ്പി​ച്ചു. ജി​ദ്ദ ജാ​മി​അ പ്ലാ​സ​യി​ലെ സി​നി പൊ​ളി​സ് തി​യ​റ്റ​റി​ൽ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​ക്ക് ര​ണ്ട് സ്ക്രീ​നു​ക​ളി​ലാ​യാ​ണ് ഫാ​ൻ​സ്‌ ഷോ ​സം​ഘ​ടി​പ്പി​ച്ച​ത്.

ഫാ​ൻ​സ്‌ ഷോ​ക്ക് എ​ത്തി​യ​വ​രെ തി​യ​റ്റ​ർ മാ​നേ​ജ്‌​മെ​ന്റ് ചോ​ക്ല​റ്റു​ക​ളും ല​ഘു​പാ​നീ​യ​ങ്ങ​ളും ന​ൽ​കി സ്വീ​ക​രി​ച്ചു. ആ​ദ്യ​മാ​യാ​ണ് സൗ​ദി​യി​ൽ നോ​ൺ ഷെ​ഡ്യൂ​ൾ സ​മ​യ​ത്ത് ഫാ​ൻ​സ്‌ ഷോ ​ഒ​രേ സ​മ​യം ര​ണ്ട് സ്‌​ക്രീ​നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. ഷോ ​ആ​രം​ഭി​ച്ച് മ​മ്മൂ​ട്ടി​യു​ടെ മാ​സ് എ​ൻ​ട്രി​യോ​ടു കൂ​ടി ആ​രാ​ധ​ക​ർ തി​യ​റ്റ​റി​ന​ക​ത്ത് ആ​വേ​ശ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തി. ഷോ​ക്ക് ശേ​ഷം ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ കേ​ക്ക് മു​റി​ച്ച് 'ഭീ​ഷ്മ പ​ർ​വ'​ത്തി​ന്റെ റി​ലീ​സി​ങ് ആ​ഘോ​ഷ​മാ​ക്കി.

ജി​ദ്ദ സി​നി പൊ​ളി​സി​ൽ ന​ട​ന്ന വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് ഗ​ഫൂ​ർ ചാ​ലി​ൽ, സെ​ക്ര​ട്ട​റി സി​നോ​ഫ​ർ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗം നു​ൻ​സാ​ർ, എ​ക്സി.​അം​ഗ​ങ്ങ​ളാ​യ മു​ഹ​മ്മ​ദ്‌ നാ​ഫി ക​ല്ല​ടി, നൗ​ഷാ​ദ് എ​ട​രി​ക്കോ​ട്, അ​ൻ​വ​ർ വ​ല്ലാ​ഞ്ചി​റ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സൗ​ദി​യി​ൽ വോ​ക്‌​സ് സി​നി​മ, മൂ​വി, സി​നി പൊ​ളി​സ്, എം​പ​യ​ർ, എ.​എം.​സി എ​ന്നീ ക​മ്പ​നി തി​യ​റ്റ​റു​ക​ളി​ലാ​ണ് ഭീ​ഷ്മ പ​ർ​വം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mammottybheeshma parvammovie
Next Story