Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘ക്രി​സ്​​റ്റ​ഫ​ർ’...

‘ക്രി​സ്​​റ്റ​ഫ​ർ’ സി​നി​മ സൗ​ദി​യി​ൽ ആ​ഘോ​ഷ​മാ​ക്കി മ​മ്മൂ​ട്ടി ആ​രാ​ധ​ക​ർ

text_fields
bookmark_border
‘ക്രി​സ്​​റ്റ​ഫ​ർ’ സി​നി​മ സൗ​ദി​യി​ൽ ആ​ഘോ​ഷ​മാ​ക്കി മ​മ്മൂ​ട്ടി ആ​രാ​ധ​ക​ർ
cancel
camera_alt

റി​യാ​ദിലെ ഫാൻസ് ഷോയിൽ മമ്മൂട്ടി ഫാ​ൻ​സ്​

അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർ

റി​യാ​ദ്: മ​മ്മൂ​ട്ടി ഫാ​ൻ​സ് ആ​ൻ​ഡ്​ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സൗ​ദി ചാ​പ്റ്റ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ റി​യാ​ദ്, ജി​ദ്ദ ന​ഗ​ര​ങ്ങ​ളി​ൽ പുതിയ ചി​ത്രമായ 'ക്രി​സ്​​റ്റ​ഫ​റി'ന്റെ മെ​ഗാ ഫാ​ൻ​സ് ഷോ ​സം​ഘ​ടിപ്പി​ച്ചു. റി​യാ​ദ് വ്യൂ ​മാ​ൾ മൂ​വി സി​നി​മാ​സി​ലും ജിദ്ദ അന്തലസ് മാൾ എംപയർ തീയേറ്ററി​ലു​മാ​ണ് ഫാ​ൻ​സ് ഷോ ​സംഘ​ടി​പ്പി​ച്ച​ത്. ഫാൻസ്‌ ഷോക്ക് ശേഷം സിനിമയെകുറിച്ചുള്ള അവലോകന പരിപാടി നടന്നു.

ജിദ്ദയിൽ മമ്മൂട്ടി ഫാൻസ്‌ അസോസിയേഷൻ പ്രവർത്തകർ 'ക്രി​സ്​​റ്റ​ഫ​ർ' സിനിമ റിലീസിങ് കേക്ക് മുറിച്ച് ആഘോഷിക്കുന്നു.

റി​യാ​ദ്, ജി​ദ്ദ, ദ​മ്മാം ഏ​രി​യ ക​മ്മി​റ്റികളുടെ നേ​തൃ​ത്വ​ത്തി​ൽ 'ക്രി​സ്​​റ്റ​ഫ​ർ' സി​നി​മ​ റിലീസിങ് ആ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു. ജിദ്ദയിൽ തിയേറ്ററിന് അകത്ത് വെച്ച് സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ പ്രത്യേകം കേക്ക് മുറിച്ച് വിതരണം ചെയ്തു. റി​യാ​ദ് മൂ​വി സി​നി​മാ​സി​ൽ ന​ട​ന്ന മെ​ഗാ ഫാ​ൻ​സ് ഷോ​യ്ക്ക് പ്ര​മു​ഖ അ​റ​ബ് യു​വ ഗാ​യ​ക​ൻ ഹാ​ഷിം അ​ബ്ബാ​സ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

സൗ​ദി ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ​റ്​ നൗ​ഷാ​ദ് കോ​ട്ട​ക്ക​ൽ, സെ​ക്ര​ട്ട​റി ഗ​ഫൂ​ർ ചാ​ലി​ൽ, ഫു​വാ​ദ് മു​ഹ​മ്മ​ദ്, സ​ജാ​ദ് പ​ള്ളം, രാ​ജീ​വ്‌, അ​ഷ്‌​റ​ഫ്‌, ന​ഷ്റു​ദ്ദീ​ൻ, നുൻസാർ, ഷിനോഫർ പള്ളിക്കൽ, നാഫി മുഹമ്മദ്, മഅറൂഫ് എ​ന്നി​വ​ർ വിവിധ സ്ഥലങ്ങളിൽ പരിപാടിക്ക് നേ​തൃ​ത്വം ന​ൽ​കി.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam movieMammootty fanssaudiChristopher
News Summary - Mammootty fans celebrated movie 'Christopher' in Saudi
Next Story