Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജീസാനിൽ മാമ്പഴക്കാലം

ജീസാനിൽ മാമ്പഴക്കാലം

text_fields
bookmark_border
ജീസാനിൽ മാമ്പഴക്കാലം
cancel

ജീസാൻ: ജീസാനിൽ മാമ്പഴ വി​ളവെടുപ്പ്​ തുടങ്ങി. സൗദിയിൽ മാമ്പഴത്തിന്​ പേര്​ കേട്ട മേഖലയാണ്​ ജീസാൻ. നിരവധി തോട്ടങ്ങൾ ഇവിടെയുണ്ട്​. ടൺ കണക്കിന്​ മാമ്പഴമാണ്​ ഒരോ സീസണിലും വിളവെടുക്കുന്നത്​. ഇൗജിപ്​ത്​, സുഡാൻ, അമേരിക്ക, ഇന്ത്യ, ആസ്​​ട്രേലിയ, ഗീനിയ എന്നിവിടങ്ങളിൽ പേര്​ കേട്ട മാമ്പഴങ്ങൾ ജീസാനിലും കൃഷി ചെയ്​തുവരുന്നുണ്ട്​. നൂറുവർഷം വരെ പ്രായമായ മാവുകൾ മേഖയിലുണ്ടെന്നാണ്​ റിപ്പോർട്ട്​. കൃഷി മന്ത്രാലയത്തിന്​ കീഴി​ലെ കൃഷി ഗവേഷണ കേന്ദ്രം കർഷകരെ സഹായിക്കാൻ രംഗത്തുണ്ട്​.

രാജ്യത്തെ വിവിധ മാർക്കറ്റുകളിലേക്കാണ്​ പ്രധാനമായും ജീസാനിൽ നിന്ന്​ മാമ്പഴം കയറ്റി അയക്കുന്നത്​. മാർച്ചിനും നവംബറിനുമിടയിലാണ്​ സീസൺ. ദിവസവും പത്ത്​ ടൺ മാമ്പഴം വരെ ഉൽപാദിപ്പിക്കുന്ന തോട്ടങ്ങളും മേഖലയിലുണ്ട്​. 
ജീസാൻ മേഖലയിലെ കാർഷിക വിളപ്പെടുപ്പിൽ പ്രധാനമാണ്​ മാമ്പഴമെന്ന്​ മേഖല കൃഷികാര്യ ഒാഫീസ്​ മേധാവി എൻജി. ഗാനിം അൽജദ്​ആൻ പറഞ്ഞു. മണ്ണും കലാവസ്​ഥയും മാമ്പഴ തോട്ടങ്ങൾക്ക്​ അനുയോജ്യമാണ്​. മുഴുവൻ ഇനം മാമ്പഴങ്ങൾക്കും അ​നുയോജ്യമായ മണ്ണാണ്​ ജീസാനിലേതെന്ന്​ കണ്ടെത്തിയിട്ടുണ്ട്​. 60 ഒാളം ഇനം മാമ്പഴങ്ങൾ മേഖലയിലുണ്ടെന്നും ഏകദേശം 30,000 ടൺ പ്രതിവർഷം ഉൽപാദിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsmambazhakkalam
News Summary - mambazhakkalam-saudi-gulf news
Next Story