മലർവാടി സമ്മാനങ്ങൾ വിതരണം ചെയ്തു
text_fieldsറിയാദ് മലർവാടി അഹ്ലൻ റമദാൻ പ്രോജക്ട് വിജയികൾ സമ്മാനങ്ങളുമായി
റിയാദ്: മലർവാടി റിയാദ് റമദാനിൽ സംഘടിപ്പിച്ച അഹ്ലൻ റമദാൻ പരിപാടിയുടെ ഭാഗമായി നടന്ന മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സുലൈ ഇസ്തിറാഹയിൽ നടന്ന പരിപാടിയിൽ മലർവാടി കോഓഡിനേറ്റർ സാജിദ് ചേന്ദംമംഗലൂർ അധ്യക്ഷത വഹിച്ചു.
കുട്ടികളുടെ വ്യക്തിഗത റമദാൻ അനുഭവങ്ങൾ അവതരിപ്പിക്കുന്ന റമദാൻ സ്കോർ ഷീറ്റ്, നന്മമരം എന്നീ പരിപാടികളിൽ ആദ്യ സ്ഥാനങ്ങൾ നേടിയവർക്ക് ലത്തീഫ് ഓമശ്ശേരി, ബുഷ്റ ഹനീഫ്, നൈസി സജ്ജാദ്, നസീബ സലാം, റൈജു മുത്തലിബ്, ഷബ്ന ലത്തീഫ് എന്നിവർ സമ്മാനങ്ങൾ നൽകി. കിഡ്സ്, ജൂനിയർ, സബ്ജൂനിയർ വിഭാഗങ്ങളിലായി പ്രോത്സാഹന സമ്മാനവും വിതരണം ചെയ്തു.

