സൗദിയിലും ഷോപ്പിങ് മാളുകൾ അടക്കും; സൂപ്പർ മാർക്കറ്റുകൾക്ക് വിലക്കില്ല
text_fieldsറിയാദ്: സൗദിയിലെ മുഴുവന്‍ ഷോപ്പിങ് മാളുകളും അടക്കാന്‍ മുനിസിപ്പൽ ഗ്രാമീണ മന്ത്രാലയം ഉത്തരവിട്ടു. മാളുകളിലെ വിനോദ പരിപാടികള്‍ക്കും വിലക്കേർപ്പെടുത്തി. അവശ്യ വസ്തുക്കള്‍ ലഭ്യമാകുന്ന സൂപര്‍മാര്‍ക്കറ്റുകള്‍ക്ക് മാത് രം വിലക്കില്ല.
ഒാരോ മുനിസിപ്പാലിറ്റി മേഖലകളിലും അവിടങ്ങളിലെ സാഹചര്യങ്ങൾക്ക് അനുസരിച്ചാണ് ഇൗ ഉത്തരവ് നടപ്പാക്കുന്നത്. കൂടുതൽ കോവിഡ് ബാധിതരുള്ള പ്രദേശങ്ങളിൽ തീരുമാനം കൂടുതൽ കർശനമായി നടപ്പാക്കും. ഇവിടങ്ങളിൽ ഭക്ഷണശാലകളില്‍ നിന്നും പാഴ്സലുകള്‍ മാത്രമേ ഇനി മുതല്‍ അനുവദിക്കൂ.
സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും ഫാര്‍മസികള്‍ക്കും പതിവുപോലെ പ്രവര്‍ത്തിക്കാം. ബാക്കിയുള്ള മുഴുവന്‍ സ്ഥാപനങ്ങളും അടക്കണം. മാളുകള്‍ക്ക് മാത്രമാണ് നിലവില്‍ വിലക്ക്. കൂടുതല്‍ ആളുകള്‍ ഏറെ സമയം ചെലവഴിക്കുന്ന സ്ഥലങ്ങൾ എന്നുള്ള നിലക്കാണ് മാളുകൾക്കെതിരായ നടപടി.
വിപണിയില്‍ ആവശ്യവസ്തുക്കളെല്ലാം ലഭ്യമാണെന്നും ഇറക്കുമതി തുടരുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഘട്ടംഘട്ടമായാണ് സൗദിയില്‍ പ്രതിരോധ നടപടികളും ഒാരോ മേഖലയിലെയും നിയന്ത്രണങ്ങളും നിരോധനങ്ങളും നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
